റഫാല്‍ അഴിമതി ആരോപണകേസില്‍ സുപ്രീം കോടതി ബഞ്ചിന്റെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്കുമുമ്പില്‍ കേന്ദ്രസര്‍ക്കാരിനു അടിതെറ്റി. വ്യോമസേന മേധാവികളെ വിളിച്ചുവരുത്തി. സുപ്രീംകോടതിയില്‍ അസാധാരണ വാദം. കേസ് വിധി പറയാനായി മാറ്റി വെച്ചു.
എയര്‍ വൈസ് മാര്‍ഷലിനെയും അഡീഷണല്‍ പ്രതിരോധ സെക്രട്ടറിയെയും വിളിച്ചുവരുത്തി. പ്രതിരോധ സാമഗ്രികള്‍ വാങ്ങാനായി വര്‍ഷങ്ങളായി നിലനിന്നിരുന്ന നയം മാറ്റിയതെന്തിനെന്നു മൂന്നംഗ ബഞ്ചിന്റെ അധ്യക്ഷനായ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചു.
എയര്‍ വൈസ് മാര്‍ഷല്‍ ടി ചലപതിയുമായി ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് സംസാരിച്ചു. ഇന്ത്യന്‍ എയര്‍ ഫോഴ്സ് ഉപമേധാവി വി ആര് ചൌധരിയെയും വിളിച്ചുവരുത്തി കോടതി ചോദ്യം ചെയ്തു. റഫാല്‍ ഇടപാടിനു ഫ്രഞ്ച് സര്‍ക്കാരിന്റെ ഗ്യാരന്റി ഇല്ല . അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിശ്രയോട് കോടതി വിശദീകരണം തേടി
റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് അഴിമതി നടന്നതെന്ന് ഹര്‍ജിക്കാരനായ എം എല്‍ ശര്‍മ്മ പറഞ്ഞു. തുടര്‍ന്ന് കാര്യങ്ങള്‍ ആകെ മാറിമറിയുകയായിരുന്നുവെന്നു അദ്ദേഹം കോടതിയെ അറിയിച്ചു. റിലയന്‍സിനു കരാര്‍ നല്‍കാനായി സര്‍ക്കാര്‍ നയം മാറ്റുകയായിരുന്നുവെന്ന് മറ്റൊരു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷന് വാദിച്ചു. കരാറിലെ രഹസ്യവിവരങ്ങള്‍ പുറത്തുവിടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി വാദിച്ചു. പ്രതിരോധ ഇടപാടുകളുടെ വിശദാംശങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും അത് പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വാദിച്ചു.
റഫാല്‍ കേസ് വിധി കേന്ദ്രസര്‍ക്കാരിനു തിരിച്ചടിയായാല്‍ അത് മറ്റൊരു ബോഫോഴ്സ് ആയി മാറും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് പ്രതിപക്ഷത്തിന് ആഞ്ഞടിക്കാന്‍ വലിയൊരു ആയുധമാകുമെന്നതില് സംശയമില്ല. അന്വേഷണം പ്രഖ്യാപിച്ചാല്‍ ബി ജെ പി സര്‍ക്കാര്‍ വെട്ടിലാകുമെന്നതാണ് നരേന്ദ്രമോഡി നേരിടുന്ന വലിയ തലവേദന. ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കാനാവാതെ ആശയക്കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.