Thursday, January 20

റാഫേൽ വിമാന അഴിമതി; റിലയൻസിനെ പങ്കാളിയാക്കാൻ നിർദ്ദേശിച്ചത് ഇന്ത്യ

റാഫേൽ യുദ്ധവിമാനവുമായി ബന്ധപ്പെട്ട അഴിമതിയിൽ കൂടുതൽ തെളിവുകൾ പുറത്ത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ആണ് വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നത്. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണു ശുപാര്‍ശ ചെയ്തതെന്നും ഫ്രാൻസിന് ഇക്കാര്യത്തിൽ പ്രത്യക താൽപ്പര്യങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിലയൻസിനെ ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തപ്പോൾ തങ്ങൾക്ക് അത് അംഗീകരിക്കുക അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നുവെന്നും മുൻ ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി. അ​ന്വേ​ഷ​ണാ​ത്​​മ​ക ഫ്ര​ഞ്ച്​ വെ​ബ്​​സൈ​റ്റാ​യ ‘മീ​ഡി​യ​പാ​ർ​ട്ടി’ യോ​ടാ​ണ്​ ഒലോന്ദ്ൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. 

എന്നാൽ ഒലോന്ദ് വെളിപ്പെടുത്തിയ കാര്യങ്ങൾ ഇന്ത്യ നിഷേധിച്ചു. റാഫേൽ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ചു.വെളിപ്പെടുത്തൽ സംബന്ധിച്ച സ്ത്രീകരണം ആവശ്യമുണ്ടെന്നും പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

ഒളന്ദോയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചെന്നും ജവാന്മാരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. 2012ല്‍ 590 കോടി രൂപയായിരുന്ന കരാര്‍ത്തുക 2015 ആയപ്പോള്‍ എങ്ങനെയാണ് 1690 കോടിയായതെന്നു കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍.) ഒഴിവാക്കി പ്രതിരോധരംഗത്തു 10 ദിവസം മാത്രം പ്രായമുള്ള റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയെന്നാണു മോദിസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇതിനു ശക്തിപകരുന്നതാണു ഒളന്ദോയുടെ വെളിപ്പെടുത്തല്‍.

Spread the love
Read Also  സോള്‍ സമാധാന പുരസ്‌കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്

Leave a Reply