Monday, January 24

കേന്ദ്ര സർക്കാരിന് ആശ്വാസം; റാഫേൽ ഇടപാടിൽ അന്വേഷണമാവശ്യമില്ലെന്ന് സുപ്രീം കോടതി

റാഫേൽ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം. റാഫേൽ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്നും വിമാനം വാങ്ങുന്നതില്‍ ഇടപെടില്ലെന്നും റാഫേൽ കരാറില്‍ സംശയമില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഇതോടെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച എല്ലാ ഹർജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി.

അഭിഭാഷകരായ എം.എല്‍. ശര്‍മ്മ, വിനീത ഡാന്‍ഡെ, പ്രശാന്ത് ഭൂഷണ്‍ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആംആദ്മി നേതാവ് സഞ്ജയ് സിങ് എന്നിവരാണ് റാഫേൽ ഇടപാടിൽ കോടികളുടെ അഴിമതി ആരോപണം ആരോപിച്ച് കോടതി നിരീക്ഷണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച കോടതിയെ സമീപിച്ചത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ റാഫേൽ ഇടപാടിനെ ബിജെപിയുടെ അഴിമതി ആണെന്നാരോപിച്ച് രംഗത്ത് വന്നിരുന്നു. റിലയൻസിനെ കാരാർ ഏൽപ്പിച്ചതടക്കം അഴിമതി ആണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.

Spread the love
Read Also  അനിൽ അംബാനിയുടെ ഇടനിലക്കാരനാണ് നരേന്ദ്രമോദിയെന്ന് രാഹുൽ ഗാന്ധി

Leave a Reply