Friday, July 30

ഇടതുപക്ഷത്തോട് വിയോജിച്ച ആളെ 52 കഷ്ണങ്ങളാക്കി ; സി പി എമ്മിനെ രൂക്ഷമായി ആക്രമിച്ച് രാഹുൽ

ബിജെപിക്കൊപ്പം സിപിഎമ്മി നെയും രൂക്ഷമായി ആക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. കോൺഗ്രസിനെ ഇല്ലാതാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ ബിജെപിക്ക് ഇടതുപക്ഷത്തോട് എതിർപ്പില്ല. നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരന്റെ പ്രചാരണാർഥം പൂജപ്പുരയിൽ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിലെ യുവാക്കൾ ജോലിക്കായി മുട്ടിലിഴയേണ്ട സ്ഥിതി വരില്ലെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി. ധാർഷ്ട്യവും വെറുപ്പും ദേഷ്യവുമാണ് ഇടതിന്റെ ആശയം. ഇടതുപക്ഷത്തിന് മറ്റുള്ളവരുടെ വേദന മനസ്സിലാവില്ല. ഇടതുപക്ഷത്തോട് യോജിക്കാത്തയാളെ 52 കഷ്ണങ്ങളാക്കി. യുഡിഎഫ് ഒരിക്കലും അത് ചെയ്യില്ല. കേരളത്തിലെ ഐക്യം തകർക്കാനാണു ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ബിജെപി ചെയ്യുന്നതു പോലെയുള്ള വിഭജനവും വിഭാഗീയതയവുമാണ് ഇടതുപക്ഷവും ചെയ്യുന്നത്.

വിനയപൂർവം എടുത്ത തീരുമാനമായിരുന്നോ നോട്ടുനിരോധനം? പ്രധാനമന്ത്രിയുടെ ആ ധാര്‍ഷ്ട്യം തകർത്തതു പതിനായിരങ്ങളുടെ ജീവിതമാണ്. ജിഎസ്ടി നടപ്പാക്കി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയും തകർത്തു. ഇതിനു ശേഷവും ജനങ്ങളെ ബഹുമാനിക്കാതെയാണു കാർഷിക നിയമം നടപ്പാക്കിയത്. കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതും ആലോചിക്കാതെയാണ്. ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളതെന്നും രാഹുൽ തുറന്നടിച്ചു.

Spread the love
Read Also  തക്കം കിട്ടിയാൽ നരേന്ദ്ര മോദി താജ് മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി