Sunday, September 20

തക്കം കിട്ടിയാൽ നരേന്ദ്ര മോദി താജ് മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി

തക്കം കിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന മുദ്രാവാക്യമാണ് നിരന്തരം ആവര്‍ത്തിക്കാറുള്ളത്. എന്നിട്ടും അദ്ദേഹത്തിനിതുവരെ ആഗ്രയിലോ മറ്റോ ഒരു ചെറിയ സംരംഭം ആരംഭിക്കാന്‍പോലും കഴിഞ്ഞിട്ടില്ല’. രാഹുല്‍ ഗാന്ധി പറഞ്ഞു ‘എല്ലാം വിറ്റുതുലയ്ക്കാനെ അദ്ദേഹത്തിനറിയൂ. സൗകര്യമൊത്താൽ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ താജ്മഹലും വില്‍ക്കും’,. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

ബി ജെ പിയുടെ പ്രധാന പണി കലാപാഹ്വാനം നടത്തുക എന്നതാണ്. രാഹുൽ പരിഹിസിച്ചു.

നേരത്തെ ബജറ്റിനെയും രാഹുൽ വിമർശിച്ചിരുന്നു. ഇത്തവണത്തെ ബജറ്റ് പ്രസംഗം ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം. പക്ഷേ ഇതിൽ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Spread the love
Read Also  മോദിയെ വധിക്കാന്‍ ഗൂഢാലോചന: നിയമം ലംഘിച്ച് പൂനെ പോലീസ്

20 Comments

Leave a Reply