Thursday, January 20

സുപ്രീം കോടതി വിധിക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ

ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കലാപം നടത്തി പ്രതികരിക്കാൻ പരോക്ഷമായി ആഹ്വാനം ചെയ്ത് രാഹുൽ ഈശ്വർ. വിധിയിൽ പ്രതിഷേധിച്ച് ജനങ്ങളിൽനിന്ന് പ്രതിഷേധമോ മറ്റ് ആക്രമണ സംഭവങ്ങളോ ഉണ്ടായാൽ ആരും ചോദിയ്ക്കാൻ വരരുതെന്നും സുപ്രീം കോടതി വിധിയിലുള്ള പ്രതിഷേധം അറിയിച്ച് രാഹുൽ ഈശ്വർ പറഞ്ഞു. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ ജനങ്ങൾ തെരുവിലിറങ്ങിയത് പോലെ ഇവിടെയും ഇറങ്ങാം എന്നുള്ള പരോക്ഷ സൂചനയും രാഹുൽ ഈശ്വർ നൽകി.

ഹിന്ദുമതത്തിനെ ബാലൻസ് ചെയ്യുന്ന അവധി പോലുമായിരുന്നില്ല സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചതെന്നും കോടതി ഹിന്ദുക്കളുടെ അനുഷ്ടാനങ്ങളിലും ആചാരങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാറുന്നതോടു കൂടി വിധിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വരും തലമുറ തങ്ങളോട് ഇക്കാര്യത്തിൽ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുമെന്നതിനാൽ വിധിയിൽ റിവ്യൂ ഹർജിയുമായി മുൻപോട്ട് പോകാനാണ് തീരുമാനം എന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ പരാമർശത്തിനെതിരെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വന്നു. കലാപത്തിന് രാഹുൽ ഈശ്വർ പരസ്യമായി ആഹ്വാനം ചെയ്യുകയാണെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിക്കാൻ വരുന്ന സ്ത്രീകളെക്കൂടെ ആക്രമിക്കാനുള്ള ആഹ്വാനം കൂടിയാണ് രാഹുൽ ഈശ്വർ ഇതിലൂടെ നടത്തുന്നതെന്നും ഭാഗ്യലക്ഷമി ആരോപിച്ചു.

Spread the love
Read Also  ശബരിമലയിൽ നിരോധനാജ്ഞ നീട്ടി; പോലീസിലും അഴിച്ചുപണി

Leave a Reply