Saturday, January 29

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു; രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ജാമ്യ വ്യവസ്ഥകൾ ലംഘിച്ച രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്. ഇതോടെ രാഹുലിന് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കി. കർശന ഉപാധികളോടെ ആയിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. രണ്ടാഴ്ച്ച കൂടു​മ്പോൾ അന്വേഷണ ഉദ്യോഗസ്​ഥനായ പമ്പ സർക്കിൾ ഇൻസ്​പെക്​ടറിന്റെ മുമ്പിൽ ഹാജരാവണം, യാതൊരു കാരണവശാലും കോടതി നിർദേശമോ അനുമതിയോ ഇല്ലാതെ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവേശിക്കരുത്​ തുടങ്ങി ഒമ്പതോളം വ്യവസ്ഥകളോടെയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചത്. എന്നാൽ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ അടുക്കൽ ഹാജരാകാത്തതിനാലാണ് രാഹുലിന്റെ ജാമ്യം റദ്ദാക്കിയത്. റാന്നി ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ കോടതിയാണ്​ ജാമ്യം റദ്ദാക്കിയത്​.

എന്നാൽ ജാമ്യം റദ്ദാക്കിയതിനെതിരെ രാഹുൽ ഈശ്വർ രംഗത്തെത്തി. ജാമ്യവ്യവസ്ഥ താൻ ലംഘിച്ചിട്ടില്ലെന്നും മനഃപൂർവം തന്നെ കുടുക്കാനുള്ള പൊലീസി​​​ന്റെ ശ്രമമാണിതെന്നും രാഹുൽ ആരോപിച്ചു. ഡൽഹിക്ക് പോയ തന്റെ വിമാനം വൈകിയതിനാലാണ്​ സ്​റ്റേഷനിലെത്തി ഒപ്പിടാൻ സാധിക്കാതിരുന്നത്​. എന്നാൽ പിറ്റേ ദിവസം സ്​റ്റേഷനിൽ ഒപ്പിടാൻ എത്തിയെങ്കിലും പൊലീസ്​ അനുവദിച്ചില്ലന്നും പൊലീസ് വ്യക്തി വൈരാഗ്യം തീർക്കുകയാണെന്നും പൊലീസ്​​ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

Spread the love
Read Also  കോടിയേരിയുടെ വെല്ലുവിളി ഏറ്റെടുത്ത് ശ്രീധരൻ പിള്ള; സ്ഥലവും സമയവും കോടിയേരിക്ക് തീരുമാനിക്കാം

Leave a Reply