Friday, July 30

തന്‍റെ കല്യാണം മുന്നേ കഴിഞ്ഞതാണെന്ന് രാഹുല്‍ ഗാന്ധി, നരേന്ദ്രമോദിയ്ക്ക് പെണ്ണ് കണ്ടെത്താന്‍ താന്‍ ദല്ലാളാകാമെന്ന് ഡൊണാള്‍ഡ് ട്രംപ്

തന്‍റെ വിവാഹം കഴിഞ്ഞതാണെന്ന് വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ച ഹൈരരാബാദ് പത്രക്കാരോട് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ പാര്‍ട്ടിയെ വരിച്ചു കഴിഞ്ഞതാണെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഹൈദരാബാദില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി.

നരേന്ദ്ര മോദി 2019ല്‍ ഭരണത്തില്‍ എത്തില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് 230 സീറ്റുകള്‍ ലഭിക്കില്ലെന്നും അതിനാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്നുമാണ് രാഹുലിന്‍റെ അഭിപ്രായം.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെയും രാഹുല്‍ പരാമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ അരക്ഷിതത്വം നേരിടുകയാണെന്നാണ് രാഹുല്‍ പറഞ്ഞത്.

കര്‍ഷകരടെയും തൊഴില്‍രഹിതരുടെയും പ്രശ്നങ്ങളും രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്നു. വര്‍ഷത്തില്‍ 2 കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ചൈന 24 മണിക്കൂറില്‍ 50,000 ആളുകള്‍ക്ക് തൊഴില്‍ നല്കുന്നുണ്ടെന്നും ഇന്ത്യയില്‍ ഈ കാലയളവില്‍ 458 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെടുന്നതെന്നുമാണ് രാഹുലിന്‍റെ ആരോപണം.

അവിവാഹിതനായ രാഹുല്‍ ഗാന്ധി തങ്ങളെ കെട്ടിപ്പിടിച്ചാല്‍ ഭാര്യമാര്‍ വിവാഹമോചനം നേടുമെന്ന് അവിശ്വാസപ്രമേയപ്രസംഗത്തെത്തുടര്‍ന്ന് നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുലിനെ ബി.ജെ.പി എം.പിമാര്‍ പരിഹസിച്ചിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാര്യയും വര്‍ഷങ്ങളായി പിരിഞ്ഞു കഴിയുകയാണെന്നറിഞ്ഞു. അതിനാല്‍ ഒരു രണ്ടാം വിവാഹത്തിന് തയ്യാറാണെങ്കില്‍ നരേന്ദ്ര മോദിയ്ക്കു വേണ്ടി താന്‍ ദല്ലാളാകാമെന്ന് ഇന്ന് ഡൊണാള്‍ഡ് ട്രംപ് തമാശ പൊട്ടിച്ചിട്ടുണ്ട്.

Spread the love