Wednesday, January 19

അമിത് ഷായെ പരിഹസിച്ച് രാഹുൽ ഗാന്ധി

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് അദ്ധക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അമിത് ഷാ അദ്ധ്യക്ഷനായ അഹമ്മദാബാദ് സഹകരണബാങ്ക് 5 ദിവസങ്ങൾ കൊണ്ട് 750 കോടി രൂപയിലധികം നിരോധിത നോട്ടുകൾ സ്വീകരിച്ചുവെന്ന വാർത്തകൾ പുറത്തു വന്നതിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

”5 ദിവസങ്ങൾ കൊണ്ട് 750 കോടി രൂപയിലധികം നിരോധിത നോട്ടുകൾ സ്വീകരിച്ച് ,ഒന്നാം സമ്മാനം നേടിയ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായ അമിത് ഷാ നിങ്ങൾക്കഭിനന്ദനം. ലക്ഷക്കണക്കിനാളുകളുടെ ജീവിതമാണ് നോട്ട് നിരോധനം തകർത്തതെന്നും, നിങ്ങളുടെ നേട്ടത്തിന് സല്യൂട്ട്’ എന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അതെ സമയം അമിത്ഷായ്ക്ക് എതിരായ വാർത്തകൾ മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ പിൻവലിക്കുകയുണ്ടായി.

Spread the love
Read Also  'വോട്ടു തെണ്ടികളാണ്' ഇഫ്താര്‍ വിരുന്നുകളില്‍ പങ്കെടുക്കുന്നത്: ബിജെപി എംഎല്‍എയുടെ വിഭാഗീയ പരാമര്‍ശങ്ങള്‍

Leave a Reply