തനിക്കെതിരെ വ്യാജ വാർത്തകൾ നൽകുന്ന ബി.ജെ.പി ആര്‍.എസ്.എസ് സ്‌പോണ്‍സേര്‍ഡ് പ്രൊപ്പഗണ്ട നടപ്പിലാക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും ജയിലിലിടുകയാണെങ്കില്‍ മിക്ക പത്രങ്ങള്‍ക്കും ന്യൂസ് ചാനലുകള്‍ക്കും സ്റ്റാഫുകളുടെ വലിയ കുറവ് വരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന പോസ്റ്റ് ട്വീറ്റു ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനൂജിയയെ അറസ്റ്റു ചെയ്തത്. ‘സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായ സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഇതാണ് നടപടിക്ക് കാരണമായത്.

മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കുമുമ്പില്‍ ഒരു സ്ത്രീ, തനിക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ ആണ് പ്രശാന്ത് ഷെയര്‍ ചെയ്തത്. ആദിത്യനാഥുമായി കാലങ്ങളായി വീഡിയോ ചാറ്റ് ചെയ്യാറുണ്ടെന്നും അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണോ എന്ന് അറിയണമെന്നും സ്ത്രീ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

യോഗിയ്‌ക്കെതിരായ ട്വീറ്റിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ തടവിലിട്ടതിനെതിരെ സുപ്രീം കോടതിയും രംഗത്ത് വന്നു. ‘ഒരു പൗരന്റെ അവകാശങ്ങളാണ് ഹനിക്കപ്പെട്ടത്, എന്തിനാണ് ഈ അറസ്റ്റ്? എന്ന സുപ്രീം കോടതി ചോദിച്ചു. എത്രയും പെട്ടന്ന് അദ്ദേഹത്തെ മോചിപ്പിക്കാനും സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കും മേലുള്ള കടന്ന് കയറ്റമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രതികരിച്ചിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  രാഹുൽ ഗാന്ധിക്ക് ആഭ്യന്തരവകുപ്പിന്റെ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here