Sunday, January 16

പപ്പുവാരാ മോന്‍, കെ പി സി സി അല്ല എ ഐ സി സി ആണെന്ന്

ശബരിമല സ്ത്രീപ്രവേശനവിഷയം സംബന്ധിച്ച കെ പി സി സി നിലപാടിനെതിരെ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ താന്‍ കെ പി സി സി നിലപാടിനൊപ്പമല്ല. സ്ത്രീയും പുരുഷനും വ്യക്തിപരമായി തുല്യരാണെന്നാണ് തന്‍റെ വിശ്വാസം. സ്ത്രീകള്‍ക്ക് എല്ലായിടത്തും കയറാന്‍ കഴിയണമെന്നാണ് തന്‍റെ നിലപാടെന്നാണ്  രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ  ദേശീയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി അഭിപ്രായം തുറന്നു പറഞ്ഞത്.

കെ പി സി സി നിലപാടിനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് വൈകാരിക സാഹചര്യം കണക്കിലെടുത്ത് ഉള്ളതാണെന്ന് നേതാക്കള്‍ക്ക് ചെറിയ ആശ്വാസവും നല്കി.

രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നാണ് ഇതേപ്പറ്റി സി പി എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കെ പി സി സിയെ രാഹുല്‍ ഗാന്ധി തിരുത്തണമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

അതേ സമയം കെ പി സി സി നിലപാടില്‍ ഉറച്ച് നില്കുകയാണ് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്‍റിന്‍റെ അറിവോടെയായിരുന്നു സമരപരിപാടികളെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. എന്നു മാത്രമല്ല, നെഹ്രുവിന്‍റെ കാലം മുതലേ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന വിശ്വാസപാരമ്പര്യവും അദ്ദേഹം ആദര്‍ശാത്മകമായി ഏറ്റെടുക്കുന്നു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിഷേധാത്മക സമരത്തിനിറങ്ങി നാണം കെട്ട് പിന്‍ വാങ്ങി കേരളത്തിന്‍റെ രാഷ്ട്രീയപരിസരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന് കിട്ടിയ കനത്ത പ്രഹരമാണ് രാഹുല്‍ ഗാന്ധിയുടെ ദേശീയ നിലപാട്.

നേരത്തേ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി കെ പി സി സി യോട് പറഞ്ഞതില്‍ നിന്നും കെ പി സി സി യുണ്ടോ പാഠം പഠിക്കുന്നു. അങ്ങനെയായിരുന്നെങ്കില്‍ പ്രളയാനന്തര സാമൂഹ്യ രാഷ്ട്രീയത്തെ വിട്ട് അവര്‍ മല കയറാന്‍ പോകുമായിരുന്നില്ലല്ലോ. കെ. സുധാകരനൊക്കെ എന്തായിരുന്നു കണ്ണൂരിന്‍റെ വീറും വാശിയും. വിശ്വാസം കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ രക്ഷയ്ക്കെത്തില്ലെന്നതാണ് അയ്യപ്പവിധി.  

Spread the love
Read Also  മരണവീട്ടില്‍ പോലും മോഷണം നടത്തുന്ന മോഷ്ടാവിന്റെ മനസ്സാണ് മുല്ലപ്പള്ളിയ്ക്കെന്ന് ഡിവൈഎഫ്ഐ

Leave a Reply