Saturday, January 29

രാഹുൽ ഗാന്ധിക്ക് മാനസിക രോഗം; കോൺഗ്രസിനെ നയിക്കാൻ രാഹുലിന് യോഗ്യതയില്ലെന്നും ബിജെപി മന്ത്രി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് മാനസിക രോഗമാണെന്ന് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നിരന്തരം രാഹുൽ ഗാന്ധി കള്ളനെന്നു വിളിച്ചിട്ടും പ്രതികരിക്കാത്തത് മോദിയുടെ മാന്യത കൊണ്ടാന്നെനും പ്രസാദ് മൗര്യ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും കോൺഗ്രസ് അധ്യക്ഷന് കുട്ടിക്കളിയാണ് ഇപ്പോഴുമെന്നും മൗര്യ പറഞ്ഞു.

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിയെ ആലിംഗനം ചെയ്ത രാഹുലിന്റെ പക്വതയില്ലായ്മ എല്ലാവരും കണ്ടതാണ്. ചെറിയ കുട്ടികള്‍ പോലും നടത്താത്ത പരാമര്‍ശങ്ങളാണ് രാഹുൽ അന്ന് നടത്തിയതെന്നും കുട്ടിക്കളി നിറഞ്ഞ സ്വഭാവം കോൺഗ്രസ് അധ്യക്ഷന് യോജിച്ചതല്ലെന്നും രാഹുലിന്റെ മോദിക്കെതിരെയുള്ള പരാമർശങ്ങൾ പൊതുജനത്തെ രോഷാകുലരാക്കുമെന്നും അതിനാൽ കോൺഗ്രസ് സൂക്ഷിക്കണമെന്നും മൗര്യ അഭിപ്രായപ്പെടുന്നുണ്ട്.

Spread the love
Read Also  മോഡി മാത്രം വിഷയം കേരളത്തിൽ കോൺഗ്രസ് ദേശീയ രാഷ്ട്രീയം ചർച്ചചെയ്യുന്നതേയില്ല

Leave a Reply