Wednesday, January 19

കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്നു; രാഹുൽ ഗാന്ധി

രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിൽ സംസാരിക്കുമ്പോഴാണ് ഗൗരി ലങ്കേഷ് ഉൾപ്പടെയുള്ള മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത് രാഹുല്‍ ഓർമ്മിപ്പിച്ചത്. മോദിയുടെ പേര് പറയുന്ന അവതാരകർക്ക് ജോലി നഷ്ട്ടപെടുന്നുവെന്നും ബിജെപി സർക്കാർ രാജ്യത്തെ ജനങ്ങളുമായി യുദ്ധം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 130 കോടി ജനങ്ങളിൽ ബിജെപി അവരുടെ ആശയങ്ങൾ കുത്തി നിറയ്ക്കാൻ ശ്രമിക്കുകയാണെന്നും കേന്ദ്ര സർക്കാർ പൂർണ്ണ പരാജയമാണെന്നും രാഹുൽ പറഞ്ഞു.

ബിജെപിയിൽ നിന്നും തികച്ചും വ്യത്യസത്മായ ജിഎസ്ടി സംവിധാനമാണ് കോൺഗ്രസിന്റേത്. നിലവിലുള്ള ജിഎസ്ടി സംവിധാനം രാജ്യത്തിന്റെ നടുവൊടിച്ചെന്നും രാഹുൽ അഭിപ്രായപ്പെട്ടു. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലൂടെയാണ് കടന്ന് പോകുന്നതെന്നും രാജ്യത്തെ സമ്പദ് ഘടന പൂർണ്ണമായും തകർന്നന്നെനും രാഹുൽ പറഞ്ഞു. കർഷകരും ചെറുകിട കച്ചവടക്കാരും പൂർണ്ണമായും തകർന്ന സ്ഥിതിയിൽ ആണ് ഉള്ളതെന്നും രാജ്യത്തെ യുവാക്കൾ തൊഴിലില്ലായ്മ പോലുള്ള കാര്യങ്ങളിൽ അസ്വസ്ഥരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമോ എന്ന ചോദ്യത്തിന് 2019ൽ ബിജെപി വിരുദ്ധ സഖ്യം ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും താൻ പ്രധാനമന്ത്രി ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് താൻ പ്രധാനമന്ത്രി ആകുമെന്ന് രാഹുൽ പ്രഖ്യാപിക്കുന്നത്.

Spread the love
Read Also  രാജ്യത്ത് കോൺഗ്രസ് ഭരണം അഞ്ചിടങ്ങളിൽ മാത്രം; ദക്ഷിണേന്ത്യയിൽ ഒരു കേന്ദ്ര ഭരണ പ്രദേശം മാത്രം

Leave a Reply