Monday, January 24

രാഹുല്‍ ഗാന്ധി മാത്രമല്ല പ്രധാനമന്ത്രി പദം ലക്ഷമിടുന്നതെന്ന് തേജസ്വി യാദവ്

പ്രതിപക്ഷത്തുനിന്നും പ്രധാനമന്ത്രി പദം ലക്ഷ്യമിടുന്നവരില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാത്രമല്ല ഉള്ളതെന്നും വേറെ ധാരളം പേരുണ്ടെന്നും രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ്. പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചിരുന്ന് തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കുമെന്നും മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു, എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവരെല്ലാം പ്രധാനമന്ത്രി പദത്തിന് യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംയുക്ത പ്രതിപക്ഷ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദ്ദേശിക്കുന്ന ആരെയും ആര്‍ജെഡി പിന്തുണയ്ക്കുമെന്നും തേജസ്വി പറഞ്ഞു. ഭരണഘടന രക്ഷിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഒരു നേതാവിനെ കണ്ടെത്തുക എന്നതാണ് പ്രധാനം. ആ നേതാവ് രാഹുല്‍ ഗാന്ധിയാവാം. പക്ഷെ. അതിന് എല്ലാ പ്രതിപക്ഷ കക്ഷികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കണമെന്നും തേജസ്വി വിശദീകരിച്ചു.

ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രശ്‌നം പ്രധാനമന്ത്രി പദമല്ല. രാജ്യത്ത് പരിഗണിക്കപ്പെടേണ്ട മറ്റ് നിരവധി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും തേജസ്വി പറഞ്ഞു. കോണ്‍ഗ്രസുമായി വളരെ ശക്തമായ സഖ്യമാണ് ആര്‍ജെഡിക്കുള്ളത്. ലാലുപ്രസാദ് യാദവും തേജസ്വി യാദവും രാഹുല്‍ ഗാന്ധിക്ക് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.

Spread the love
Read Also  രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകില്ല; ബിജെപിയെ തകർക്കലാണ് ലക്‌ഷ്യമെന്നു പി. ചിദംബരം

Leave a Reply