Wednesday, January 19

പോലീസിന്റെ സമീപനം മികച്ചത്; പോലീസിനോട് സഹകരിക്കണം: രാഹുല്‍ ഈശ്വര്‍

ശബരിമലയില്‍ പോലീസിന്റെ സമീപനം നല്ലതാണെന്ന് രാഹുല്‍ ഈശ്വര്‍. നാട്ടുകാര്‍ പോലീസുകാരോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ നിയമപാലകരാണ്. പോലീസിന്റെ സമീപനം നല്ലതാണ്. പോലീസിനോട് ബഹുമാനം തന്നെയാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുത്തതാണെന്നു ഒരുപാട് അയ്യപ്പഭക്തര്‍ പറയുന്നുണ്ട്.

ഇനി ശബരിമലയില്‍ യുവതികള്‍ കയറില്ലെന്നു വളരെ വ്യക്തമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതിനാല്‍ തങ്ങള്‍ ഇപ്പോള്‍ പ്രക്ഷോഭപാതയില്‍ അല്ല. ദേവസ്വം ബോര്‍ഡിന്‍റെ സാവകാശ ഹര്‍ജി സുപ്രീം കോടതി തള്ളിയാല്‍ വീണ്ടും പ്രാര്‍ത്ഥന പ്രക്ഷോഭങ്ങളും നാമജപ സമരങ്ങളും തുടരുമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
റാന്നി പോലീസ് സ്റ്റേഷൻ പരിസരത്തു മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ.

Spread the love
Read Also  ദമ്പതികൾക്ക് നടുറോഡിൽ മർദ്ദനം ; വീഡിയോ വൈറലായതിനെ തുടർന്ന് ഓട്ടോ ഡ്രൈവറെ തേടുന്നു

Leave a Reply