യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. ഇവിടെനിന്ന് സര്‍വകലാശാല പരീക്ഷയ്ക്ക് എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തി. നാല് ബണ്ടില്‍ പേപ്പറുകളാണ് കണ്ടെത്തിയത്. ഫിസിക്കല്‍ ഡയറക്ടറുടെ സീലും കിട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കന്റോണ്‍മെന്റ് പൊലീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

അതേസമയം വിവരമറിഞ്ഞ് റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റ ശ്രമമുണ്ടായി. ഇതോടെ പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായി. റെയ്ഡിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ തടയാന്‍ നീക്കമുണ്ടാവുമെന്ന് നേരത്തെതന്നെ സൂചന ലഭിച്ചിരുന്നു. . ശിവരഞ്ജിത്തിന്റെ ബന്ധുക്കളാണ് കയ്യേറ്റത്തിനു ശ്രമിച്ചത്. ഇരുമ്പ് വടികളുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുത്ത ഇവര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. മജിസ്‌ട്രേട്ടിന്റെ അനുമതി തേടിയശേഷമാണ് പോലീസ് റെയ്ഡ് നടത്തുന്നത്. പോലീസ് ഇടപെട്ട് സംഘർഷം ലഘൂകരിച്ചു

കോപ്പിയടിക്ക് ഉപയോഗിക്കാനാണ് എഴുതാത്ത ഉത്തര കടലാസുകള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. ഇതേപ്പറ്റി വിശദമായി അന്വേഷിക്കും. ശിവരഞ്ജിത്ത് പി എസ് സിയുടെ പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് ഒന്നാം റാങ്ക് നേടിയിരുന്നു. ഇതെക്കുറിച്ച് സംശയങ്ങളുള്ളതായി പരാതി ഉയർന്നിരുന്നു.

Read Also  ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം; മുൻ സൈനികൻ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here