Wednesday, January 19

ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; അഞ്ച് മരണം

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ സംഖ്യ കൂടാൻ ഇടയുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെ ആണ് അപകടം ഉണ്ടായത്.

ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപം എത്തിയപ്പോഴായിരുന്നു ട്രെയിന്‍റെ ആറു ബോഗികള്‍ പാളം തെറ്റിയത്. ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ റയിൽവേ ഉത്തരവിട്ടു. റയിൽവേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്.

Spread the love
Read Also  ഉന്നാവോ ഇരയുടെ കാറിൽ ട്രക്കിടിച്ചത് ദുരൂഹം ; അമ്മയും ബന്ധുവും മരിച്ചു

Leave a Reply