നെടുങ്കണ്ടം കസ്റ്റഡിക്കൊലയിൽ രാജ് കുമാറിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സി ബി ഐ അന്വേഷണം തന്നെ വേണമെന്ന് രാജ് കുമാറിൻ്റെ അമ്മ ആവശ്യപ്പെട്ടു. കേരളാ പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തുവരില്ലെന്നും അവർ പറഞ്ഞു. അതുകൊണ്ട് സി ബി ഐ അന്വേഷണം ഉടൻ നടത്തണമെന്നും സർക്കാർ തീരുമാനമെടുക്കുന്നതുവരെ അതിനുവേണ്ടി പൊരുതുമെന്നും അവർ കൂട്ടിച്ചേർത്തു. മകൻ്റെ മരണത്തിനുത്തരവാദികളായവരെ എല്ലാം അറസ്റ്റുചെയ്യുന്നതുവരെ മരണംവരെ പോരാടുമെന്നും അമ്മ പറഞ്ഞു. രാജ് കുമാറിൻ്റെ ഘാതകരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിലേക്കു നടത്തിയ സങ്കടമാർച്ചിൽ പങ്കെടുക്കുകയായിരുന്നു അവർ.

അതേസമയം രാജ് കുമാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിശോധിക്കാൻ പോലീസ് പരാതി പരിഹാരസെൽ നടപടി ആരംഭിച്ചു. ഇതിനുവേണ്ടി സെല്ലിൻ്റെ ചെയർമാൻ വി കെ മോഹനനും മറ്റ് അംഗങ്ങളും കുട്ടിക്കാനത്തെത്തി. സെല്ലിനു ലഭിച്ച പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്നു വി കെ മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യറി സ്വഭാവമുള്ള സമിതിയാണു . തങ്ഉൾ പരാതി പരിശോധിച്ച് നടപടികൾ ശുപാർശ ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാജ് കുമാറിൻ്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് പി സി തോമസ് എം എൽ എ ആണു പരാതി നൽകിയിരുന്നത്

വേണ്ടിവന്നാൽ സംഭവം നടന്ന സ്ഥലത്തുതന്നെ പരാതിയെക്കുറിച്ച് അന്വേഷിക്കും. വിശദമായ പരാതിയല്ല പരാതിക്കാരൻ നൽകിയിരിക്കുന്നത്. ര ണ്ടു ഖണ്ഡികയുള്ള ഒരു പരാതിയാണു. വിശദമായി പരാതി ലഭിച്ചാൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും. അതിനു ഇനിയും സമയമുണ്ട്. ലൈംഗിക പീഡനം, ബലാൽസംഗം, കസ്റ്റഡിമരണം എന്നീ വിഭാഗങ്ങളിലെ പരാതികളെക്കുറിച്ചാണു  സെൽ അന്വേഷിക്കുകയെന്ന് മോഹനൻ അറിയിച്ചു

രാജ് കുമാറിൻ്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷിക്കാൻ ഇന്ന് പീരുമേട് ജയിലിൽ ജയിൽ ഡി ജി പി ഋഷിരാജ് സിംഗ് എത്തി

Read Also  ശബരിമലയെ കൂടുതൽ സംഘർഷത്തിലാക്കാൻ അമിത് ഷാ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here