കേരളത്തിലെ ഏക ബി ജെ പി എം എൽ എ സംസ്ഥാന ബി ജെ പി ഘടകത്തിനെതിരെ രൂക്ഷമായ ആക്രമണവുമായി രംഗത്തെത്തി. പൗരത്വഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തെ നേരിടാൻ സംസ്ഥാന ഘടകത്തിനാകുന്നില്ലെന്നു  രാജഗോപാൽ എം എൽ എ വിമര്ശനമുന്നയിച്ചു. ഇവിടെ നേതൃത്വമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അദ്ദേഹം അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാന ബി ജെ പി ഘടകവുമായി അദ്ദേഹം വീണ്ടും ഏറ്റുമുട്ടുകയാണ്.

പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാനും സമയോചിതമായി ഇടപെടാനും ഇവിടെ ഏറെ നാളായി നേതൃത്വമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് ദേശീയ അധ്യക്ഷനെ പ്രഖ്യാപിച്ചിട്ടും സംസ്ഥാന അധ്യക്ഷനില്ലാത്ത സ്ഥിതിയാണ്. ഇക്കാര്യം അമിത്ഷായെയും പുതിയ ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കി. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നാണു പ്രതീക്ഷയെന്നും പ്രമേയത്തിന് അനുമതിനല്‍കി രാഷ്ട്രപതിയുടെ അധികാരത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.

താൻ നിയമസഭയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. എതിര്‍ത്തു പ്രസംഗിച്ചത് നിയമസഭയുടെ രേഖകളിലുണ്ടെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ തെറിവിളിച്ച് എതിര്‍ക്കുക എന്നത് തന്റെ രീതിയല്ല. തനിക്ക് തന്റേതായ രീതകളുണ്ട്. അതിനനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also  പൗരത്വ നിയമത്തിനു സ്റ്റേ ഇല്ല ; നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് സുപ്രീം കോടതി

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here