.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും അർജുനനും ശ്രീകൃഷ്ണനുമെന്ന് പുകഴ്ത്തിയതിനു പിന്നാലെ വീണ്ടും പുകഴ്ത്തലുമായി ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ഇരുവരെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ചതിന് പിന്നാലെയാണ് രജനി പുതിയ വിശേഷണവുമായി രംഗത്തെത്തിയത്. ‘തന്ത്രവിദഗ്ധന്‍മാര്‍’ എന്നാണ് രജനി ഇരുവര്‍ക്കും നല്‍കിയ പുതിയ വിശേഷണം.

മോദിയും അമിത് ഷായും ശ്രീകൃഷ്ണനും അർജുനനും പോലെയാണെന്ന് പുകഴ്ത്തിയതിനെ മുസ്ലിം എം പിയായ ഒവൈസിയും കോൺഗ്രസ്സ് നേതാക്കളും വിമർശിച്ചിരുന്നു. ഇതെത്തുടർന്ന് വീണ്ടും രജനീകാന്ത് പരസ്യമായാണു ബി ജെ പിക്കനുകൂലമായി പ്രസംഗിച്ചത്. ‘തന്ത്രങ്ങളുടെ വിദഗ്ധന്‍മാരാണ് മോദിയും അമിത് ഷായും. ഒരാള്‍ പദ്ധതികള്‍ തയ്യാറാക്കും, മറ്റെയാള്‍ നടപ്പിലാക്കും. കശ്മീര്‍ ഭീകരവാദികളുടെയും തീവ്രവാദികളുടെയും നാടാണ്. ആദ്യം കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്റെ ഭാഗമായിരുന്നു’- രജനി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് കെ എസ് അഴഗിരി രജനീകാന്തിനോട് മഹാഭാരതം നന്നായി വായിക്കണമെന്ന് ഉപദേശിച്ചു. മറ്റൊരു മഹാഭാരതയുദ്ധം വീണ്ടും വരികയാണോ നിങ്ങളൂടെ ആവശ്യം എന്നാണു രജനിയോട് ഒവൈസി ചോദിച്ചത്. ഇവര്‍ കൃഷ്ണനും അര്‍ജുനനുമാണങ്കില്‍ പാണ്ഡവരും കൗരവരും ആരാണെന്നും ഒവൈസി ചോദിച്ചു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ആർ ഇ സി പി കരാറിൽ ഇന്ത്യ ഒപ്പിടില്ല ; രാജ്യതാല്പര്യത്തിനു വിരുദ്ധമെന്ന് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here