Wednesday, January 19

റക്ബര്‍ കൊലയില്‍ പ്രതിഷേധം ശക്തം: പോലീസിനെ കുറ്റപ്പെടുത്തി രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി

പശുക്കളെ തൊഴുത്തിലെത്തിക്കാന്‍ സമയം മെനക്കെടുത്താതെ റക്ബര്‍ ഖാനെ കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെങ്കില്‍ വിലപ്പെട്ട ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ജി സി ഖട്ടാരിയ. പോലീസ് ഉത്തരവാദിത്വത്തോടെ പെരുമാറാതിരുന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. എന്നാല്‍, കൊലയാളികളായ വിച്ച്പി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ബിജെപിയും സംഘപരിവാറും ബോധപുര്‍വം ശ്രമിക്കുന്നതിന്റെ ഭാഗമാണ് പോലീസിനെ കുറ്റപ്പെടുത്തിയുള്ള സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെന്നും ആക്ഷേപമുണ്ട്. പോലീസ് മര്‍ദ്ദനമേറ്റാണ് റക്ബര്‍ മരിച്ചതെന്ന് നേരത്തെ സ്ഥലം എംഎല്‍എ ഗ്യാന്‍ദേവ് അഹുജ ആരോപിച്ചിരുന്നു.

പശുക്കളെ തൊഴുത്തിലെത്തിക്കലല്ല പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്വമെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കലാണെന്നും ഖട്ടാരിയ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് സംഭവം അന്വേഷിക്കുന്ന നാലംഗ ഉന്നതതല സംഘത്തിലെ പ്രത്യേക ഡിജി എന്‍ ആര്‍ കെ റെഡ്ഢി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. റക്ബര്‍ കൊണ്ടുവന്ന പശുക്കളെ അടുത്തുള്ള ഗോശാലയില്‍ എത്തിക്കുകയും പിന്നീട് ചായ കുടിച്ച് വിശ്രമിക്കുകയും ഒക്കെ ചെയ്ത ശേഷം നാലു മണിക്കൂര്‍ വൈകിയാണ് പരിക്കേറ്റ റക്ബറെ സംഭവ സ്ഥലത്തുനിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. അപ്പോഴേക്കും റക്ബര്‍ മരിച്ചുകഴിഞ്ഞിരുന്നു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അക്ബറിനെ തല്ലിക്കൊന്നിട്ട് ഏത് പശുവിന്റെ പ്രീതിയാണ് നിങ്ങള്‍ നേടിയത്?

കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?

റക്ബര്‍ ഖാന്റെ മരണത്തില്‍ പോലീസ് അനാസ്ഥയും: ആശുപത്രിയില്‍ എത്തിക്കാന്‍ നാല് മണിക്കൂര്‍ വൈകി

Spread the love
Read Also  കേരളത്തിൽ വർഗീയ കലാപം നടത്താൻ ആയുധ വിതരണവുമായി രാഷ്ട്രീയ ബജ്‌രംഗ്ദൾ; ട്രോൾ ഉണ്ടാക്കി കളിച്ച് കേരള പൊലീസ്

Leave a Reply