Thursday, January 20

റക്ബറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന് സമ്മതിച്ച് രാജസ്ഥാന്‍ പോലീസ്

ആല്‍വാറില്‍ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട റക്ബറിനെ സമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതില്‍ പ്രാദേശിക പോലീസ് സംഘത്തിന് വീഴ്ചയുണ്ടായതായി രാജസ്ഥാന്‍ പോലീസ് സമ്മതിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു. പശുവിനെ സംരക്ഷിക്കാനെന്ന പേരില്‍ നിയമം കൈയിലെടുത്ത ഹിന്ദത്വ ഭീകരരുടെ ആക്രമണത്തിന് വെള്ളിയാഴ്ച രാത്രിയാണ് ഹരിയാനയില്‍ നിന്നും റക്ബര്‍ ഖാന്‍ ഇരയായത്. പരിക്കേറ്റ റക്ബറുമായി പോലീസ് മൂന്നര മണിക്കൂര്‍ കറങ്ങിനടന്നില്ലായിരുന്നെങ്കില്‍ റക്ബറിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനം ഭരിക്കുന്ന വസുന്ധര രാജയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചും പോലീസ് അനാസ്ഥയെ കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ നാലംഗ സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന ഡിജിപി ഒപി മല്‍ഹോത്ര പിടിഐയോട് പറഞ്ഞു. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാവുമെന്നും ഡിജിപി കൂട്ടച്ചേര്‍ത്തു.

റക്ബര്‍ കൊണ്ടുവന്ന പശുക്കളെ സമീപത്തുള്ള ഗോശാലയില്‍ എത്തിക്കുയും പിന്നീട് ചായ കുടിക്കുകയും വിശ്രമിക്കുകയും ചെയ്തതിന് ശേഷമാണ് പോലീസ് വണ്ടിയില്‍ പരിക്കേറ്റ് കിടന്ന റക്ബറിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവസ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ പരിക്കേറ്റ റക്ബറിനെ എത്തിക്കാന്‍ നാല് മണിക്കൂറാണ് പോലീസെടുത്തത്. എന്നാല്‍ അപകടസ്ഥലത്ത് നിന്നും റക്ബറിനെ നേരെ ആശുപത്രിയില്‍ എത്തിക്കുയായിരുന്നു എന്നാണ് എഫ്‌ഐആറില്‍ എഴുതിയിരിക്കുന്നത്. ഇതിനിടെ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അക്ബറിനെ തല്ലിക്കൊന്നിട്ട് ഏത് പശുവിന്റെ പ്രീതിയാണ് നിങ്ങള്‍ നേടിയത്?

കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?

റക്ബര്‍ ഖാന്റെ മരണത്തില്‍ പോലീസ് അനാസ്ഥയും: ആശുപത്രിയില്‍ എത്തിക്കാന്‍ നാല് മണിക്കൂര്‍ വൈകി

Spread the love
Read Also  രാജസ്ഥാനിൽ അപ്രതീക്ഷിത രാഷ്ട്രീയ നാടകം ; 'ഗെലോട്ടിനെ രക്ഷിക്കാൻ വസുന്ധര രാജെ രംഗത്ത്

Leave a Reply