Wednesday, January 19

രാജിവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കാന്‍ വഴിതെളിച്ചു സുപ്രീം കോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന ഏഴു പ്രതികളെയും മോചിപ്പിക്കുന്ന കാര്യം ഗവര്‍ണര്‍ക്ക്‌ തീരുമാനിക്കാമെന്ന്   സുപ്രീം കോടതി ഉത്തരവായി. 28 വർഷമായി ജയിലിൽ കഴിയുന്ന പേരറിവാളൻ, ശാന്തൻ, മുരുകൻ, നളിനി, ശ്രീകുമാർ, റോബർട്ട് പയസ് എന്നീ പ്രതികളെ വിട്ടയയ്ക്കാനുള്ള 2014 ലെ തമിഴ്നാട് സർക്കാരിന്റെ തീരുമാനം ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് അംഗീകരിക്കുകയായിരുന്നു.

നേരത്തെ ഇവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. ഈ വിധിക്കുപിന്നാലെയാണ് ജയലളിതയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ എല്ലാവരെയും വിട്ടയയ്ക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ അത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. കേന്ദ്രസർക്കാർ ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. സംസ്ഥാന സർക്കാരിന് ഇതിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് കേന്ദ്രം വാദിച്ചു. അന്താരാഷ്ട്രകുറ്റവാളികൾ ഉൾപ്പെട്ട കേസായതുകൊണ്ടു സി ബി ഐ പോലെയുള്ള കേന്ദ്ര ഏജൻസികൽ അന്വേഷിച്ച കേസാണ്. അതുകൊണ്ട് തമിഴ് നാട് സർക്കാരിന് ഇക്കാര്യത്തിൽ തീർപ്പ് കല്പിക്കാനാവില്ല. കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചു തമിഴ്‌നാടിന്റെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

വളരെക്കാലത്തെ ഇടവേളയ്‌ക്കുശേഷമാണ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് വാദം കേൾക്കുകയും വിധി പറയാനായി മാറ്റിവെയ്ക്കുകയും ചെയ്തത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തമിഴ്‌നാട് സർക്കാരിന് ഭരണഘടനാപരമായി അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Spread the love
Read Also  കൊല്ല്, കൊല്ല്, കൊല്ലെന്ന് ജനക്കൂട്ടത്തോടലറുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ പുതിയ നിയമം കൊണ്ടെന്ത് കാര്യം?