ശബരിമല സ്ത്രീ പ്രവേശനവിധിയ്ക്കെതിരെ സമരം ചെയ്യുന്ന യാഥാസ്ഥിതികഹിന്ദുവിഭാഗങ്ങള്ക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയാവുന്നു.
ശബരിമല പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്നാണ് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് വ്യക്തമാക്കിയത്. സുപ്രീം കോടതി വിധിയായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന് ഇടപെടാനാവില്ലെന്നും സംസ്ഥാനസര്ക്കാരിനേ എന്തെങ്കിലും ചെയ്യാനാവൂ എന്നുമാണ് കേന്ദ്രനിലപാട്.
കേന്ദ്ര ഓര്‍ഡിനന്‍സ് ഇറക്കി വിധിയെ മറി കടക്കാമെന്നുള്ള ഹിന്ദു തീവ്രവാദ നിലപാടുകള്‍ക്ക് അതോടെ മങ്ങലേല്‍ക്കുകയാണ്. എന്നു മാത്രമല്ല ശബരിമല പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിക്ഷിപ്ത താല്പര്യവും ഈ നിരാസത്തില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.