Monday, January 24

രാജ്യസഭ ഉപാധ്യക്ഷന്‍; പ്രതിപക്ഷത്തിന്റെ വിള്ളല്‍ മുതലെടുത്ത്‌ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് വിജയം

രാജ്യസഭാ ഉപാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്​ഥാനാർഥി ഹരിവംശ് നാരായൺ സിങ് വിജയിച്ചു. എൻ ഡി എ ഘടകകക്ഷിയായ ബീഹാറിലെ   ജനതദൾ യുണൈറ്റഡ്ന്റെ എം പി യാണ് ഹരിവംശ്. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി 125 വോട്ടു നേടിയപ്പോൾ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി ഹരിപ്രസാദിന് 105 വോട്ടു മാത്രമേ നേടാനായുള്ളൂ.

പ്രതിപക്ഷത്തിന്റെ അനൈക്യം മുതലെടുത്ത ബി ജെ പി ഒറീസ്സയിലെ നവീൻ പട്‌നായിക്ക് ന്റെ പാർട്ടിയായ ബിജു ജനതാദളിന്റെ പിന്തുണ നേടിയെടുത്തതാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രതിപക്ഷത്തെ ഒരുമിച്ചു നിർത്തുന്നതിൽ കോൺഗ്രസ്സ് പരാജയപ്പെട്ടിരിക്കുകയാണെന്നു രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പോടെ തെളിഞ്ഞിരിക്കുകയാണ്. എ എ പി യുടെ പിന്തുണയും കോൺഗ്രസ്സ് സ്ഥാനാർത്തിയായ ഹരിപ്രസാദിന് നേടാനായില്ല. കോൺഗ്രസ്സ് ഇതുസംബന്ധിച്ചു ചർച്ചയ്ക്കായി തങ്ങളെ സമീപിച്ചിട്ടില്ലായിരുന്നെന്നു എ എ പി വക്താവ് അറിയിച്ചു. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നോടിയായി പ്രതിപക്ഷഐക്യത്തിനുള്ള ശ്രമങ്ങൾ കോൺഗ്രസ്സ് തുടങ്ങിയ വേളയിലാണ് ഈ പരാജയമെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ വിള്ളലിൽ ബി ജെ പി ക്യാംപുകൾ ആഹ്ലാദത്തിലാണ്.

Spread the love
Read Also  ഇനി ഏത് വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാം ; ഇന്ന് പാസാക്കിയ യു എ പി എ ബില്ലിൻ്റെ മറവിലൂടെ ആരെല്ലാം കുടുങ്ങും