Monday, January 17

ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങൾ തടയാനാകില്ലെന്ന് ബി.ജെ.പി. എം.എല്‍.എ.

ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങൾ തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. സുരേന്ദ്രസിങ്. രാജ്യത്തെ ഭരണഘടനയ്ക്കും ബലാൽസംഗത്തെ തടയാനാകില്ലെന്നും സുരേന്ദ്രസിങ് പറഞ്ഞു. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം.

അതേസമയം പരാമര്‍ശത്തെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ബി.ജെ.പി വക്താവ് രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഉയര്‍ന്ന മൂല്യങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് രാകേഷ് ത്രിപതി വിശദീകരിച്ചു.

‘ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗസംഭവങ്ങള്‍ തടയാനാകില്ല. അത്തരം സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ ഇതിനൊരു മാറ്റം വരൂ, രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ല. കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്ന് മാത്രമെ ഉള്ളൂ’. സുരേന്ദ്രസിങ് പറഞ്ഞു.

നേരത്തെ സുരേന്ദ്രസിങിന്റെ താജ് മഹലിന്റെ പേരുമാറ്റി രാം മഹല്‍ എന്നാക്കണമെന്ന പരാമര്‍ശം വലിയ പ്രതിഷേധത്തിടയാക്കിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ശൂര്‍പ്പണകയോടാണ് എം.എല്‍.എ ഉപമിച്ചത്. കൂട്ടബലാത്സംഗക്കേസില്‍ ആരോപണവിധേയനായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെംഗാറിനെ പിന്തുണച്ചും സുരേന്ദ്രസിങ് രംഗത്തെത്തിയിരുന്നു.

Spread the love
Read Also  ഷുജാത് ബുഖാരിയുടെ കൊലയ്ക്ക് പിന്നിൽ ബിജെപി?