Wednesday, January 19

കോടതിയലക്ഷ്യം ; രാമക്ഷേത്ര നിര്‍മ്മാണ പ്രഖ്യാപനവുമായി അമിത് ഷാ

ബി ജെ പി അധ്യക്ഷന്‍  അമിത് ഷാ ഇന്ന്  രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമാകുമെന്നു സൂചന. ഇന്ന് വൈകുന്നേരമാണ് അമിത് ഷാ ബി ജെ പിയുടെ  ഒരു യോഗത്തില്‍ പങ്കെടുക്കവേ രാമക്ഷേത്രം എവിടെയുണ്ടായിരുന്നോ അവിടെ തന്നെ നിര്‍മ്മിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. 

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ബാബറി മസ്ജിദ് – രാമജന്മഭൂമി തര്‍ക്കത്തില്‍ ഈ മാസം 29 നു വിധി വരാനിരിക്കെയാണ് അമിത് ഷാ മുന്‍ കൂട്ടി രാമക്ഷേത്ര നിര്‍മ്മാണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനത്തിലൂടെ അമിത് ഷാ  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. 

സുപ്രീം കോടതി ഇരുവിഭാഗങ്ങളുമായി  സമവായസാധ്യതകളും ആരായാനിരുന്ന സാഹചര്യത്തിലാണ് നിയമത്തെ കാറ്റില്‍ പറത്തിക്കൊണ്ടു അമിത് ഷാ ഈ പ്രസ്താവന നടത്തിയത്.

ദില്ലിയിലെ രാം ലീല മൈതാനിയിലെ ലോകസഭാ തെരഞ്ഞെടുപ്പ് സംബന്ധമായി രണ്ടു ദിവസത്തെയ്ക്ക് നടക്കുന്ന  യോഗത്തിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബിജെ പി പരാജയപ്പെട്ടതോടെ ഹിന്ദു വോട്ടു ഏകീകരിക്കാന്‍ വേണ്ടിയാണ് ഈ പ്രഖ്യാപനമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന വിമര്‍ശനം വ്യാപകമായി ഉയരും, അത് തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് അനുകൂലമാകുമോ എന്ന് പറയാനാവില്ല. മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആരും തന്നെ ഈ പ്രസ്താവനയെ അനുകൂലിക്കില്ല.     

Spread the love
Read Also  തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയെ തെരഞ്ഞെടുപ്പ് പ്രചാരണമാക്കും

Leave a Reply