Thursday, January 20

രാമക്ഷേത്ര നിർമ്മാണത്തിൽ ബിജെപിയെ വെട്ടിലാക്കേണ്ടെന്ന് ഹിന്ദുത്വ സംഘടനകളുടെ തീരുമാനം

രാമക്ഷേത്ര നിർമ്മാണത്തത്തിൽ ബിജെപിയെ വെട്ടിലാക്കണ്ടെന്ന് ഹിന്ദുത്വ സംഘടനകളുടെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിഷയം പരസ്യമായി ഉന്നയിക്കേണ്ടെന്നും നേരത്തെ നടത്താനുദ്ദേശിച്ച പ്രക്ഷോഭപരിപാടികൾ നടത്തേണ്ടതില്ലെന്നും ഹിന്ദുത്വ സംഘടനകൾ തീരുമാനിച്ചു.

രാമക്ഷേത്ര നിർമ്മാണത്തിനായി സുപ്രീം കോടതി വിധി വരുന്നതുവരെ കാത്തിരിക്കാനാവില്ലെന്ന് നേരത്തെ ആർഎസ്എസും വി എച്ച് പിയും ഉൾപ്പടെയുള്ള ഹിന്ദുത്വ സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു. രാമക്ഷേത്രം എത്രയും വേഗം നിർമ്മിക്കണമെന്നും ഇതിനായി സർക്കാർ ഓർഡിനൻസ് ഇറക്കണമെന്നുമായിരുന്നു സംഘടനകളുടെ ആവശ്യം. എന്നാൽ ഇതിൽ നിന്നുമാണ് ഇപ്പോൾ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പടെയുള്ള സംഘടനകൾ പിന്നാക്കം പോയിരിക്കുന്നത്.

രാമക്ഷേത്ര നിർമാണത്തിനായി ഓർഡിനൻസ്​ ഇറക്കണമെന്ന്​ ആവശ്യപ്പെട്ട്​ രാജ്യത്തുടനീളം ധർമ സഭകൾ നടത്തുകയും കുഭമേളയിൽ രാമക്ഷേത്രത്തിനായി ധർമ സൻസദ്​ നടത്തുകയും ചെയ്​തശേഷമാണ്​ ബിജെപിയെ രാഷ്ട്രീയമായി പ്രതിക്കൂട്ടിലാക്കേണ്ടെന്ന തീരുമാനത്തിൽ വിഎച്ച്പി എത്തിയത്.

അയോധ്യയിലെ 67 ഏക്കർ ഭൂമി രാമജൻമഭൂമി ന്യാസുൾപ്പെടെയുള്ള യഥാർഥ ഉടമകൾക്ക്​ തിരികെ നൽകാൻ അനുവദിക്കമെന്നാവശ്യപ്പെട്ട്​ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണ്​ പ്രക്ഷോഭങ്ങൾ അവസാനി പ്പിക്കാൻ വി.എച്ച്​.പി തീരുമാനിച്ചത്​. പ്രയാഗ്​രാജിൽ കുംഭമേളക്കിടെ നടന്ന ധർമസൻസദിലാണ്​ ഈ തീരുമാനമുണ്ടായതെന്നും വി.എച്ച്​.പി വ്യക്​തമാക്കി.

രാമജൻമഭൂമിക്ക്​ വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ നിർത്തിവെക്കുകയാണ്​. തെരഞ്ഞെടുപ്പിന്​ മുമ്പ്​ രാമജൻമ ഭൂമിക്ക്​ വേണ്ടിയും രാമക്ഷേത്ര നിർമാണത്തിനു വേണ്ടിയും ആവശ്യമുന്നയിക്കുമ്പോൾ അത്​ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുള്ള ആവശ്യങ്ങൾ മാത്രമാണെന്നും രാഷ്​ട്രീയത്തിൽ ഇടപെടുകയാണെന്നും ജനങ്ങൾ ചിന്തിക്കും. വിഷയത്തെ രാഷ്​ട്രീയത്തിൽ നിന്ന്​ മാറ്റി നിർത്താനാണ്​ അടുത്ത നാലുമാസത്തേക്ക്​ ഇവ ഉന്നയിക്കില്ലെന്ന​ തീരുമാന ത്തിന്​ കാരണമെന്നും വി.എച്ച്​.പി ഇൻറർനാഷണൽ വർക്കിങ്​ പ്രസിഡൻറ്​ അലോക്​ കുമാർ​ പറഞ്ഞു.

നേരത്തെ നരേന്ദ്രമോദി അധികാരത്തിൽ വന്നാൽ ബാബരിമസ്ജിദ് തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എന്നാൽ അധികാരത്തിലേറിയതിന് ശേഷം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇടപെടാനാവില്ലെന്നായിരുന്നു നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ എടുത്ത തീരുമാനം.

Spread the love
Read Also  വിവരാവകാശ കമ്മീഷന്റെ ആവശ്യം തള്ളി; കള്ളപ്പണത്തിന്റെ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

Leave a Reply