Monday, January 24

ഹിന്ദു സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചത് കേരളീയ നവോത്ഥാനത്തെ തള്ളി പറയുന്നതിന് തുല്യമെന്ന് ചെന്നിത്തല

ഹിന്ദു സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചത് കേരളീയ നവോത്ഥാനത്തെ തള്ളി പറയുന്നതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പൈതൃകം തട്ടിയെടുക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും കേരളത്തില്‍ നവോത്ഥാനത്തിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ജാതി സംഘടനകളെ കൂട്ട് പിടിച്ച വനിതാ മതിലിൽ, ചെന്നിത്തല പിണറായി പോര്

കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനത്തില്‍ ഒരു പങ്കാളിത്തവും സിപിഎമ്മിനില്ലന്നും എകെജിയും കൃഷ്ണപിള്ളയുമൊക്കെ കോണ്‍ഗ്രസിന്റെ വോളന്റിയര്‍മാരായിട്ടായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ ഭാഗമായതെന്നും ഇപ്പോള്‍ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്നത് മുഖ്യമന്ത്രിയാണന്നും ചെന്നിത്തല പറഞ്ഞു.

ഹാദിയയെ തെരുവിൽ ഭോഗിക്കാൻ ആഹ്വാനം ചെയ്തയാൾ വനിതാ മതിലിന്റെ ജോ. കൺവീനർ

വിവിധ മതങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിച്ചുകൊണ്ടല്ല നവോത്ഥാനത്തിന്റെ മൂല്യം പ്രചരിപ്പിക്കേണ്ടതെന്നും പമ്പയില്‍ കലാപമുണ്ടാക്കിയ സിപി സുഗതനെപ്പോലുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ഒരു സംഘടനകളെയും ജാതി സംഘടനകള്‍ എന്ന് പത്രസമ്മേളത്തില്‍ വിളിച്ചിട്ടില്ലന്നും സിപി സുഗതനപ്പോലുള്ള എടുക്കാച്ചരക്കുകളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love
Read Also  സുരേഷേട്ടാ 'ഊണ് തീർന്നു'. 'ഇത്തിരി കഞ്ഞിയെടുക്കട്ടെ' ; കുഞ്ഞാമ്പു എഴുതുന്നു

Leave a Reply