Wednesday, January 19

ഹിന്ദു വനിതാ മതിലിന്റെ രക്ഷാധികാരി സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാവിനെ നീക്കി

സർക്കാർ നടത്തുന്ന ഹിന്ദു വനിതാ മതിലിന്റെ ആലപ്പുഴ ജില്ലയുടെ മുഖ്യ രക്ഷാധികാരിയായി രമേശ് ചെന്നിത്തലയെ നിയോഗിച്ചത് പിൻവലിച്ചു. രമേശ് ചെന്നിത്തലയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്നായിരുന്നു തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ എസ് സുഹാസിനെ ചെന്നിത്തല ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഹിന്ദു വിഭാഗങ്ങളെ മാത്രം സംഘടിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്ന വനിതാ മതിലിനെതിരെ നേരത്തെ തന്നെ രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു.

നേരത്തെ ഹിന്ദു വനിതാ മതിലിൽ സർക്കാർ സംവിധാനങ്ങളും സർക്കാർ ഫണ്ടും ഉപയോഗിക്കുന്നതിനെതിരെ നേരത്തെ ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്നും നമ്മുടെ നാടിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വിഭാഗങ്ങളെ ഒഴിച്ച് നിര്‍ത്തി ഏതാനും ചില മത സാമുദായിക വിഭാഗങ്ങളെ മാത്രം ക്ഷണിച്ച് വരുത്തി സംഘടിപ്പിക്കുന്ന വനിതാ മതില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ മാത്രമെ സഹായിക്കൂവെന്നും ചെന്നിത്തല കത്തിൽ ചൂണ്ടി കാണിക്കുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27 ന്റെ നഗ്‌നമായ ലംഘനവും, ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയുമാണ് ഉത്തരവെന്നും ആര്‍ട്ടിക്കിള്‍ 27 ല്‍ സംസ്ഥാന ഖജനാവിലെ പണം ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗത്തിന്റെയോ, വിഭാഗങ്ങളുടെയോ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതും ചെന്നിത്തല കത്തിൽ ചൂണ്ടി കാണിച്ചു. പൊതുഖജനാവിലെ പണം രാജ്യത്തെ ഐക്യവും, അഖണ്ഡതയും, മത സൗഹാര്‍ദ്ദവും ഊട്ടി ഉറപ്പിക്കുന്നതിന് വേണ്ടി മാത്രമെ ചിലവിടാവൂ എന്നും, വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന ഒരു കാര്യത്തിനും ചിലവിടാന്‍ പാടില്ലന്നും സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുള്ളതും ചെന്നിത്തല ചൂണ്ടികാണിസിച്ചിരുന്നു.

Spread the love
Read Also  ഹിന്ദു വനിതാ മതിലിന്റെ രക്ഷാധികാരി പട്ടം ചെന്നിത്തലയുടെ തലയിൽ കെട്ടിവെച്ച് സർക്കാർ; പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്

Leave a Reply