ടൈം മാഗസിനും പന്ത്രണ്ടോളം വാർത്ത ഏജൻസികളും ചേർന്നുള്ള വൺ ഫ്രീ പ്രസ് കോഅലിഷനും ചേർന്ന് പുറത്തിറക്കിയ ആഗോളതലത്തിൽ സത്യസന്ധമായ വാർത്തകൾ ചെയ്തതിന്റെ പേരിൽ ഭീഷണി അനുഭവിക്കുന്ന പത്ത് വർത്തലേഖകരുടെ പട്ടികയിൽ ഇപ്പോൾ നമ്മൾ ഇന്ത്യൻ അവസ്ഥയിൽ ചർച്ച ചെയ്യുന്ന റാണ അയൂബും ഉൾപ്പെടുന്നുണ്ട്. ഗുജറാത്ത് ഫയൽ എന്ന പേരിൽ അറിയപ്പെടുന്ന റാണ അയൂബിന്റെ കണ്ടെത്തലുകളാണ് ലോകത്തെ ഏറ്റവും വലിയ ജനാധ്യപത്യ രാജ്യത്ത് ഒരു പത്രപ്രവർത്തകയ്ക് നേരെ വധഭീഷണി ഉയരുവാൻ ആദ്യകരണമായത്.

2002 ൽ ഗുജറാത്തിൽ ഉണ്ടായ അതിഭീകരമായ വർഗ്ഗീയ ലഹളയെ കുറിച്ചാണ് റാണ അയൂബ് കുറിച്ചിട്ടത് . ഓർക്കുക മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും ഈ കണ്ടെത്തലുകൾ നടത്തിയ ഒരു ഫയർ ബ്രാന്റ് ലേഡി ജേര്ണലിസ്റ് സെലിബ്രറ്റി പട്ടികയിൽ തന്നെ ഇടം കാണുമായിരുന്നു. പക്ഷെ എന്തുകൊണ്ട് നമ്മുടെ രാജ്യത്ത് അത് സംഭവിച്ചില്ല. അതിനുകാരണം അവരുടെ മുസ്ലിം ഐഡന്റിറ്റി തന്നെയാണ്.മാത്രമല്ല അതിപ്പോൾ അവരെ ദേശദ്രോഹ പട്ടികയിൽ എത്തിച്ചിരിക്കുക കൂടിയായാണ്.റാണയുടെ പുസ്തകം പുറത്ത് വന്നതിനു ശേഷമാണവർ അനുഭവിക്കുന്ന ഭീഷണികളും തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും കൂടുതൽ വഷളായത്.
ഈയവസരത്തിൽ തന്നെയാണ് ടൈം മാഗസിനുൾപ്പെടുന്ന വാർത്ത സംഘം അവരെ ഭീഷണി അനുഭവിക്കുന്ന വാർത്ത ലേഖകരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ട്വീറ്ററിൽ റാണ ഇതിനുമറുപടിയിട്ടിട്ടുണ്ട് . ഈ ലിസ്റ്റിൽ ഞാനുൾപ്പെട്ടപ്പോൾ എന്റെ അവസ്ഥയെന്തെന്ന്.എനിക്കറിയില്ല…എന്നാൽ ഞാൻ ഇവിടെത്തന്നെയുണ്ട്. അതെ ലോകത്ത് അതി ഗുരുതരമായി ഭീഷണിയനുഭവിക്കുന്ന ആ പത്ത് പത്രലേഖകരുടെ പട്ടികയിൽ.

റാണാ അയൂബിന്റെ ഇതുവരെയുള്ള കരിയർ പരിശോധിച്ചാൽ പലപ്പോഴും അവരുടെ വിവരണങ്ങൾ, കണ്ടെത്തലുകൾ -ഇന്ത്യൻ അടിസ്ഥാന വിഭാഗത്തിന്റെ , ന്യൂനപക്ഷത്തിന്റെ, പാർശ്വവത്കൃതരുടെ, പ്രശനങ്ങൾ തന്നെയായിരുന്നെന്നു വ്യക്തമാണ്.അതുകൊണ്ടുതന്നെ നവമാധ്യമങ്ങളിൽ അവർ പലതരം ആക്രമണങ്ങൾക്കു വിധേയമായിട്ടുണ്ട്.പോൺ വീഡിയോയിൽ മുഖം കട്ട് ചെയ്തു വച്ച് വരെ അവരെ അവഹേളിക്കാൻ തയ്യാറായവരുണ്ട് ഇന്ത്യൻ ജനാധിപത്യത്തിൽ. ഇവരെയൊന്നും ആർക്കും എതിർക്കാനോ നിലയ്ക്ക് നിർത്താനോ കഴിയില്ല. കാരണം വലിയൊരു സംഘബലം ഇവർക്കുപിന്നിലുണ്ട്.

പലപ്പോഴും കൂട്ട ബലാൽസംഗത്തിനുള്ള ആഹ്വാനം പോലും അവർക്കു നേരെ ഉണ്ടായിരുന്നു. കൊന്നുകളയുമെന്ന് ഭീഷണി അതിനു പുറമെ. അതെ ഇന്ത്യൻ വർത്തമാധ്യമങ്ങളിൽ സത്യം വിളിച്ചുപറയുന്ന ഒരു സ്ത്രീ എന്ന നിലയിൽ അവരുടെ പ്രവർത്തനങ്ങൾ എവിടെയൊക്കെയോ അലട്ടലുകൾ ഉണ്ടാക്കുന്നു വെന്നതാണ് സത്യം. ഒന്നോർത്താൽ ബാഗ്ലൂരിൽ 2017 ൽ ഗൗരി ലങ്കേഷിനെ കൊലചെയ്തുകൊണ്ട് അതി ഹൈന്ദവ വാദം അതിന്റെ ഭീഷണിയുടെ വ്യാപ്തി വർദ്ധിപ്പിക്കുകയായിരുന്നു. ലങ്കേഷ് കന്നടയിൽ വളരെ ശക്തമായി ഹിന്ദു ടെറ റിസത്തെ വിമർശിച്ചിരുന്നു.
അയൂബിനെ മുൻപേതന്നെ പാക്കിസ്ഥാനിലേക്കു പോകാനുള്ള ലിസ്റ്റിൽ ഹിന്ദുത്വവാദികൾ ഉൾപ്പെടുത്തിയിട്ടുണ്ട് .

2018 ൽ International Women’s Media Foundation (IWMF ) പുറത്തിറക്കിക്കിയ പ്രസ്താവനയിൽ അയൂബിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണിയെ കാര്യമായെടുക്കണമെന്നുള്ള ആഹ്വാനമുണ്ട്.  റാണാ അയൂബിന്റെ മുഖം മോർഫ് ചെയ്തു പോൺ വീഡിയോ ഇറക്കിയാണ് മോഡി അനുകൂല സംഘപരിവാർ അവർക്കെതിരെ ആഘോഷിച്ചത്. ഹിന്ദുക്കൾക്കെതിരെ ശബ്ദിച്ചാൽ അവരെ കൂട്ടബലാല്സംഗത്തിനിരയാക്കുമെന്നു പോലും ഭീഷണിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് IWMF പ്രസ്താവന ഇറക്കിയത്.

Read Also  റാണാ അയൂബിന്റെ പുസ്തകം ഉപയോഗ യോഗ്യമല്ലെന്നു സുപ്രീം കോടതി; പ്രശാന്ത് ഭൂഷണ് 50,000 രൂ​പ പി​ഴ

പല പത്രപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും റാണാ അയൂബിന്റെ പിന്തുയ്ക്കായി രംഗത്തുവന്നെങ്കിലും ഭീഷണിയുടെ ആക്കത്തിനിപ്പോഴും കുറവുവന്നിട്ടില്ല. എന്നിരുന്നാലും അവർ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇന്ത്യൻ ജനാധിപത്യത്തിൽ നിശ്ശബ്ദരായവർക്കു വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കും. അതാണ് പണാധിപത്യത്ത് മുൻപിൽ വാലുചുരുട്ടി നടക്കുന്ന നമ്മുടെ നട്ടെല്ലില്ലാത്ത നാലാം എസ്റ്റേറ്റുകൾ കണ്ടുപഠിക്കേണ്ടത്.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here