Thursday, January 20

എം ടിയുടെ രണ്ടാമൂഴം പ്രതിസ്ഥാനത്ത് ശ്രീകുമാരമേനോനോ? ബി ആർ ഷെട്ടിയോ ?

എം ടി രണ്ടാമൂഴം തിരിച്ചുവാങ്ങിക്കുന്നു. എക്കാലത്തേയും മലയാളിയുടെ സ്വപ്നമായിരുന്നു രണ്ടാമൂഴം, മഹാഭാരതമെന്ന ക്ലാസിക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിൽ നോക്കിക്കണ്ട എം ടിയുടെ നോവൽ ഒരു മലയാളി ആസ്വാദകൻ്റെ പ്രതീക്ഷയായിരുന്നു.തൊണ്ണൂറുകളിൽ ഒരു വടക്കൻ വീരഗാഥയിൽ ചന്തുവിൻ്റെ വ്യാകുലതകൾ ബിഗ് സ്ക്രീനിൽ പങ്കുവച്ചപ്പോൾ തന്നെ മലയാളി കണ്ടത് രണ്ടാമൂഴം തന്നെയായിരുന്നു.

മൂന്ന് വർഷങ്ങൾക്കു മുൻപാണ് രണ്ടാമൂഴം സിനിമയാക്കാൻ ശ്രീകുമാരമേനോൻ എന്ന സംവിധായകൻ എം ടി യെ സമീപിച്ചതും അദ്ദേഹത്തിൻ്റെ എക്കാലത്തേയും മാസ്റ്റർ വർക്കായ രണ്ടാമൂഴം തിരക്കഥാരൂപത്തിലാക്കി നൽകിയതെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പറയുന്നു, നിഷ്പക്ഷമായ അഭിപ്രായത്തിൽ നിരീക്ഷിച്ചാൽ  മനസിലാകും മൂന്ന് വർഷങ്ങൾക്ക് മുൻപാണ് രണ്ടാമൂഴത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതും . അതിനു ശേഷം ശ്രീകുമാരമേനോൻ എന്ന സംവിധായകൻ്റെ തന്നെ ഒടിയൻ രംഗത്തുവന്നു.ഒടിയൻ ഇതുവരേ തിയറ്ററിൽ എത്തിയിട്ടില്ല. അതിൻ്റെ പിന്നിലായിരുന്നു ശ്രീകുമാരമേനോനും സംഘവും. അതായത് അയാളും സംഘവും  സിനിമയിൽ സജ്ജീവമായി തന്നെ നിൽക്കുന്നു.പിന്നെന്തിനാണ് എം ടി യെപ്പൊലൊരാൾ ഇപ്പോൾ ഇത്തരമൊരു തീരുമാനവുമായി രംഗത്ത് വന്നുവെന്നതും ചിന്തനീയമാണ്.

അപ്പോൾ പ്രശ്നം ശ്രീകുമാരമേനോനല്ല. ബി ആർ ഷെട്ടി തന്നെയാണ് പ്രതിസ്ഥാനത്തെന്നെ പറയാൻ കഴിയൂ. ഈ അവസ്ഥയിലാണ് നമ്മൾ  ബി ആർ ഷെട്ടിയെന്ന നിർമ്മാതാവിൻ്റെ താത്പര്യം   മനസിലാക്കേണ്ടത്.  ഭീമൻ എന്ന രണ്ടാമൂഴക്കാരൻ്റെ കഥയല്ല മഹാഭാരതമെന്ന ഉത്തരേന്ത്യൻ പ്ലോട്ടണ് അദ്ദേഹം പ്രതീക്ഷിക്കുന്നതെന്നുമാണ് ഇപ്പോൾ മനസിലാക്കുന്നത്.  ഈ വാദം ശരിയാണെങ്കിൽ എം ടി പിന്മാറിയതുതന്നെ ഉചിതമെന്നെപറയാൻ സാധിക്കൂ.

ഒരു ശരാശരി മലയാളി പ്രേക്ഷകനും ഇതു തന്നെയാണ് പറയാനുള്ളത്.ഞങ്ങൾക്കു വേണ്ടത് രണ്ടാമൂഴമാണ്. മഹാഭാരതമല്ല.  

Spread the love
Read Also  'ഒപ്പം നിന്ന എന്നെ നീ തോൽപ്പിച്ചുകളഞ്ഞു' ; മഞ്ജുവിനു മറുപടിയുമായി ശ്രീകുമാരമേനോൻ

1 Comment

Leave a Reply