ആവർത്തിക്കപ്പെടുന്ന ശബ്ദം ഒരു ഗാനം ആണെങ്കിൽ വളരെ സന്തോഷം നൽകുന്ന ഒന്നായിരുന്നു കുറച്ചുനാൾ മുന്നേ വരെ നമുക്കോരോരുത്തർക്കും. ഇന്ന് സ്ഥിതിമാറി. കോളാമ്പികൾ നിരോധിക്കപ്പെട്ടുവെങ്കിലും അതിനേക്കാൾ ഭീകരന്മാർ നമ്മുടെ ഗ്രാമ കവലകളെപ്പോലും വിഴുങ്ങി കളഞ്ഞിരിക്കുന്നു. നമ്മുടെ നെഞ്ചിൻകൂട് തകർത്തെ റിയാൻ പാകത്തിനുള്ള ശബ്ദ സ്തംഭങ്ങളാണ് ഇപ്പോൾ രൂപംകൊള്ളുന്നത്. മതവും രാഷ്ട്രീയവും ചേർന്നു ദിവസങ്ങൾ പങ്കിട്ടെടുക്കുമ്പോൾ എ.സി. ഇല്ലാത്ത ഒരു ശരാശരി മലയാളിക്ക് ഉറങ്ങാതിരിക്കാനേ നിവൃത്തിയുള്ളൂ.

ദൈവങ്ങളുടെ പിറന്നാള് മാത്രമല്ല ഇപ്പോൾ ആഘോഷദിനങ്ങൾ. അവരുടെ പാലുകാച്ചും, പുനർജന്മവും യുദ്ധവിജയവും, ഒക്കെ ആഘോഷങ്ങളാണ്. ഘോഷയാ ത്രകളുടെ അടിമകളും ഇരകളും ആണ് എല്ലാ മലയാളികളും. ഒന്നുകിൽ പങ്കാളി അല്ലെങ്കിൽ കാഴ്ച്ചാളി .

തകര ഷീറ്റുകൾ മുൻപ് ധനിക നിർധനന്റെ ഭവന സ്വപ്നത്തിന്റെ സാക്ഷാത്കാരവും, പുതുക്കിപ്പണിയാൻ പാങ്ങില്ലാത്ത ഓലഓട് നിർമ്മിത വീട് തൊഴുത്തുടമകളുടെ ആശ്വസം കൂടി ആയിരുന്നു.

ഇന്ന് അതൊരു ശബ്ദ ഭീകരനായി വളർന്നിരിക്കുന്നു. എല്ലാ ധനിക ഭവനങ്ങൾക്ക് മുകളിലും പണിതീർത്തിരിക്കുന്ന സംരക്ഷണ കൂടാരങ്ങൾ സാധാരണക്കാരന് ബാധ്യതയായി മാറുകയാണ്. പരിശീലനം സിദ്ധിച്ച പട്ടിയെ കാവൽ ഏൽപ്പിച്ച് എ.സി. യിൽ ഉറങ്ങുന്ന ധനികന്റെ ഷീറ്റിന് മുകളിൽ ഒരു കൊച്ചങ്ങ (വെള്ളക്ക) വീണാൽ ചുറ്റുവട്ടത്തിൽ ഉള്ള ആൾക്കാരുടെ ഒരു ദിവസത്തെ ഉറക്കം അയാളുടെ കാവൽനായ കെടുത്തിക്കൊള്ളും. കണ്ടെയ്നർ ലോറികളും, തകര ബോഡി നിർമ്മിത വാഹനങ്ങളും ഉണ്ടാക്കുന്ന ശബ്ദകോലാഹലം പെരുവഴികൾക്ക് അരികിൽ താമസിക്കുന്നവരുടെ ഉറക്കത്തെ നശിപ്പിക്കുന്ന മറ്റൊരു ഭീകരനാണ്. ഇവ ശബ്ദരഹിതമായി നിർമിക്കാൻ സാങ്കേതികത ഉണ്ടെങ്കിൽത്തന്നെയും അത് ചെയ്യുന്നില്ല. അതിന് നിയമനിർമ്മാണം ആവശ്യമാണെന്നു തോന്നുന്നു.

ഉറക്കം കളയുന്ന മറ്റൊരുകൂട്ടർ പകലെങ്ങും വെളിയിൽ കാണാത്ത തെരുവ് നായ്ക്കളാണ്. അവ കൂട്ടംകൂടി ബഹളം കൂട്ടുക മാത്രമല്ല ആൾക്കാരെ ഒറ്റക്ക് കിട്ടിയാൽ കൈകാര്യം ചെയ്യുക കൂടി ചെയ്യുന്നു.

ജനറേറ്ററുകൾ മറ്റൊരുതരം ഭീകരരാണ്. ശബ്ദമലിനീകരണം മാത്രമല്ല വായു മലിനീകരണം കൂടി നിർവഹിക്കുന്ന ഭീകരന്മാർ. കുറച്ചുപേരുടെ നല്ല ഉറക്കത്തിനു വേണ്ടി കൂടുതൽ പേരുടെ ഉറക്കം കെടുത്തുന്ന വീരന്മാരാണ്.

സാധാരണ ആശുപത്രിക്ക് അകത്ത് ഉള്ളവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതം ഭീകരമാണ്. 24 മണിക്കുറും പകലാണ്. എ.സി. ഇല്ലാത്ത സാധാരണക്കാരനും ഉറങ്ങട്ടെ. അവനും മനുഷ്യനല്ലേ, ശാസ്ത്ര സാങ്കേതികത ഉപയോഗിച്ച് ശബ്ദം കുറയ്ക്കാൻ പറ്റുന്ന ഇടത്ത് അതുണ്ടാവണം. മറ്റു സ്ഥലങ്ങളിൽ മനുഷ്യർ കരുണയുള്ളവർ ആവണം. ഇതിനെല്ലാമുപരി നിയമനിർമ്മാണങ്ങൾ ഉണ്ടാകണം, എല്ലാപേരും അല്പം ഉറങ്ങട്ടെ. ജീവിക്കാൻ വേണ്ടിയെങ്കിലും ഉറങ്ങട്ടെ.

വൈവിധ്യങ്ങളുടെ കലാസങ്കല്പവുമായി കൊച്ചി മുസിരിസ് ബിനാലെ

LEAVE A REPLY

Please enter your comment!
Please enter your name here