Monday, January 24

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോ തന്നെ വധിക്കാൻ ശ്രമിക്കുന്നുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ്

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ശ്രീലങ്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയത് ശ്രീലങ്കൻ പ്രസിഡന്റ് എം സിരിസേന തന്നെയാണ്. ക്യാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് ഇത്തരമൊരു പരാമർശം നടത്തിയെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ മാസം സിരിസേനയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നമല്‍ കുമാര എന്നായാളേയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം.തോമസ് എന്ന മലയാളിയേയും അറസ്റ്റ് ചെയ്തിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ ആരോപണം.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ വെളിപ്പെടുത്തൽ. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ റോ ഉൾപ്പടെയുള്ള സംഘടനകളുടെ ഇടപെടൽ പലപ്പോഴായി നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുകൾ മുൻപും പുറത്ത് വന്നിട്ടുണ്ട്. 2015 ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തന്നെ പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്‍സികളുടെ ഇടപെടലാണെന്ന് മഹീന്ദ്ര രാജ്പക്‌സെ ആരോപിച്ചിരുന്നു.

Spread the love
Read Also  ശ്രീജിവിന്റെ കസ്റ്റഡി കൊല; നാല് വർഷത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരം ശക്തമാവുന്നു

Leave a Reply