കേരളാ ബാങ്ക് തുടങ്ങാന്‍ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ യുടെ അന്തിമ അനുമതി ലഭിച്ചു. ആര്‍ ബി ഐയില്‍നിന്നുള്ള അനുമതിക്കത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. അന്തിമ അനുമതി കിട്ടിയതോടെ നവംബർ ഒന്നിന് കേരളാ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.
നോട്ട് നിരോധന കാലത്ത് സംസ്ഥാനത്ത് ഏറ്റവും അധികം ഭീഷണി നേരിട്ടത് സഹകരണ ബാങ്കുകൾക്കാണ്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിച്ചു കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ കേരള സര്‍ക്കാരിന്റെ ഒരു വലിയ സ്വപ്നമാണ് സക്ഷല്‍കരിക്കുന്നത്. ധനവകുപ്പിന്റെയും സഹകരണവകുപ്പിന്റെയും അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നതില്‍ സംസ്ഥാന സര്‍ക്കാരിനു അഭിമാനിക്കാം.

ചില ജില്ലാ സഹകരണ ബാങ്കുകളുടെ എതിര്‍പ്പു മൂലം ഒരു ഘട്ടത്തില്‍ അനിശ്ചിതത്വത്തിലായ കേരള ബാങ്ക് രൂപീകരണം, ലയന പ്രമേയം ജില്ലാ ബാങ്കുകളില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാകണമെന്ന വ്യവസ്ഥ കേവലഭൂരിപക്ഷമെന്ന് നിയമനിര്‍മാണത്തിലൂടെ തിരുത്തിയാണ് സര്‍ക്കാര്‍ സാധ്യമാക്കിയത്.

ബാങ്ക് ലയനത്തിനെതിരെ പ്രതിപക്ഷ സംഘടനകള്‍ നല്‍കിയ ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജില്ലാ ബാങ്കുകളുടെ കടം സര്‍ക്കാര്‍ ഏറ്റെടുത്തതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ക്രെഡിറ്റ്‌ ഡിപോസിറ്റ്‌ അനുപാതം നന്നേ കുറവായ കേരളത്തിന്‌, തദ്ദേശ പ്രൊജെക്ടുകൾക്കു പണം കണ്ടെത്താൻ കേരളാ ബാങ്ക് രൂപീകരണം സഹായകമാകുമെന്ന് കരുതപ്പെടുന്നു.

Read Also  രാഷ്ട്രപതി ഇന്ന് കേരളത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here