പാർലമെന്റ് പൗരത്വ (ഭേദഗതി) ബിൽ പാസാക്കിയതിന് തൊട്ടുപിന്നാലെ ബംഗ്ലാദേശിലെ രണ്ട് മുതിർന്ന മന്ത്രിമാരായ വിദേശകാര്യ മന്ത്രി എ കെ അബ്ദുൾ മോമെൻ, ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ എന്നിവർ ഇന്ത്യ സന്ദർശനം റദ്ദാക്കിയാതായി അറിയുന്നു

മതേതര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ സ്വഭാവത്തെ ദുർബലപ്പെടുത്താൻ സി‌എബിക്ക് കഴിയുമെന്ന് ബുധനാഴ്ച മോമെൻ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ മതപരമായ പീഡനങ്ങൾ നേരിടുന്നുവെന്ന ആരോപണം നിരസിക്കുകയും ഡിസംബർ 12 മുതൽ 14 വരെ ഇന്ത്യ സന്ദർശിക്കാനിരുന്ന ഔദ്യോഗിക പരിപാടിയിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ മോബന്റെ സന്ദർശനം റദ്ദാക്കിയത് സി‌എബിയുമായി ബന്ധിപ്പിക്കുന്നത് അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം (എം‌എ‌എ) അറിയിച്ചു.

ധാക്കയുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഹസീന സർക്കാരിന്റെ ക്രിയാത്മക നടപടിയെക്കുറിച്ചും പരാമർശിച്ചതായി വിദേശമന്ത്രാലയ വക്താവ് അറിയിച്ചു . ഷായെ ഉദ്ധരിച്ച അദ്ദേഹം, “ഷെയ്ഖ് മുജിബുർ റഹ്മാൻ ബംഗ്ലാദേശിനെ നയിക്കുന്നിടത്തോളം കാലം എല്ലാം നന്നായി പ്രവർത്തിച്ചുവെന്നും . അദ്ദേഹത്തിന്റെ സർക്കാർ പോയ് കഴിഞ്ഞപ്പോൾ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തപ്പെടാൻ തുടങ്ങിഎന്നും . അഭയം തേടി ധാരാളം ബംഗ്ലാദേശ് ഹിന്ദുക്കൾ ഇവിടെയെത്തിയിരുന്നുവെന്നും ഷാ പറഞ്ഞിരുന്നു.

എന്നാൽ ബംഗ്ലാദേശിലെ നിലവിലെ സർക്കാരും മതന്യൂനപക്ഷങ്ങളെ പരിപാലിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങൾക്കായിചില ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്, എന്നാൽ ഇതിനിടയിൽ വളരെക്കാലം മുമ്പുതന്നെ, മതപരമായ പീഡനത്തെത്തുടർന്ന് ആളുകൾ ഇന്ത്യയിലെത്തിയിട്ടിട്ടുണ്ടെന്നും . അക്കാലത്ത് വന്നവർക്ക് പൗരത്വം നൽകുന്നതിന് മാത്രമാണ് ഈ ബിൽ എന്നുമാണ് അമിത്ഷാ പറഞ്ഞെതെന്നും വക്താവ് അറിയിച്ചു”

അതേസമയം, ബംഗ്ലാദേശിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെയ്‌ലി സ്റ്റാർ വ്യാഴാഴ്ച എഡിറ്റോറിയലിൽ അസമിലെ വിവാദമായ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി) നയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സർക്കാർ സവർക്കറുടെ ഹിന്ദുത്വ ആശയത്തിലേക്ക് ആ മതേതര രാജ്യത്തെ കൊണ്ടുപോകുകയാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതൊരു തുടക്കം മാത്രമാണ് ഇന്ത്യൻ വിദേശ നയത്തിന് കടുത്ത ആഘാതം ഏല്പിക്കും പുതിയ പൗരത്വ ഭേദഗതി നിയമമെന്ന് വേണം കരുതാൻ

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here