Monday, January 25

‘സ്വർണ്ണക്കടത്ത് കേസിൽ പങ്കില്ല, അയച്ചതാരാണെന്ന് കണ്ടെത്തണം’ ; സ്വപ്ന സുരേഷിൻ്റെ ശബ്ദസന്ദേശം

സ്വർണക്കടത്ത് കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നും കോൺസുലേറ്റിലേക്ക് യു എ ഇയിൽനിന്നും പാഴ്സൽ അയച്ചത് ആരാണെന്ന് കണ്ടെത്തണമെന്നും സ്വപ്ന സുരേഷ്. കേസിൽ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിൻ്റെ
ശബ്ദസന്ദേശത്തിൽ പറയുന്നതാണ് ഈ വിവരം. 24 ന്യൂസ് ചാനലിനാണ് ശബ്ദ സന്ദേശം ലഭിച്ചത്. ഭയം മൂലമാണ് നിിൽക്കുന്നതെന്ന് അവർ പറഞ്ഞു.

ഞാൻ സ്വപ്‌ന സുരേഷ്. എക്‌സ് സെക്രട്ടറി ടു കോൺസുലേറ്റ് ഓഫ് യുഎഇ…അല്ലെങ്കിൽ സ്‌പേസ് പാർക്കിൽ ജോലി ചെയ്തിരുന്ന ഓപറേഷൻസ് മാനേജർ…ഓർ എൽസ് മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന കള്ളക്കടത്ത് കാരി…എനിക്ക് നിങ്ങളോട് പറയേണ്ട ഒരു കാര്യം, യുഎഇ കോൺസുലേറ്റിന്റെ മറവിൽ സ്വർണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വർണത്തിൽ ഒരു പങ്കുമില്ല.

ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാർഗോ ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു…അതൊന്ന് അന്വേഷിച്ചിട്ട് പറയാൻ പറഞ്ഞു…അവിടുത്തെ എസി രാമ മൂർത്തി സാറിനോട് ചോദിച്ചു…യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു…ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ചു…പിന്നീടൊന്നും എനിക്കറിയില്ല…. കാർഗോ ഡിപ്പാർട്ട്‌മെന്റുമായി എനിക്ക് ബന്ധമില്ല…കോൺസുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് വർക്ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റഎ ഭാഗമായി ഒരു പാട് ഉന്നതരമായി സംസാരിച്ചിട്ടുണ്ട്. കോൺസുൽ ജനറൽ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല

ജോലിയില്ലാത്ത അനിയൻ, വിധവയായ അമ്മ…ഇവരാരും ഒരു സർക്കാർ സർവീസിലും നിയമിച്ചിട്ടില്ല….മന്ത്രിമാരുടേയും, മുഖ്യമന്ത്രിയുടേയോ ഓഫിസിൽ പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല…യുഎഇയിൽ നിന്ന് വരുന്നവർക്ക് സപ്പോർട്ട് നൽകുക..അവർ വരുമ്പോൾ അവർക്ക് വേണ്ട കാര്യങ്ങൾ നൽകുക…അവരെ കംഫർട്ടബിൾ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാൻ ചെയ്തിരുന്നത്. യുഎഇ കോൺസുൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല ഞാൻ നിന്നത്. കഴിഞ്ഞ നാഷണൽ ഡേ നിങ്ങളെടുത്ത് നോക്കണം…അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്…അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോൺസുലേറ്റിൽ നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാൻ സഹായിച്ചിട്ടുണ്ട്.

സ്‌പേസ് പാർക്കിൽ ജിവനക്കാരിയായിരുന്നിട്ട് എന്തിന് യുഎഇ കോൺസുലേറ്റിൽ കയ്യിട്ടു എന്ന് നിങ്ങൾ ചോദിക്കും. അത് ഞാൻ ജനിച്ചു വളർന്ന യുഎഇയോടുള്ള സ്‌നേഹമാണ്. യുഎഇയെ ഞാൻ ചതിക്കില്ല

എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടു നിർത്തി. ഇതിൽ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. ഭയം കൊണ്ടും എന്റെ കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാൻ മാറി നിൽക്കുന്നത്.

ഞങ്ങൾ ആത്മഹത്യ ചെയ്തിരിക്കും…

Read Also  സ്വപ്‌നയുടെ ജീവന് ഭീഷണിയുള്ളതിനാൽ ആവശ്യമായ സുരക്ഷ നല്‍കണമെന്ന് കോടതി

ഈ ഡിപ്ലോമാറ്റിക് കാർഗോ ദുബൈയിൽ നിന്ന് ആര് അയ്ചചോ, അവരുടെ പിറകെ നിങ്ങൾ പോകണം. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയിൽ അടിച്ചമർത്തി ഇലക്ഷനിൽ സ്വാധീനിക്കാൻ നോക്കാതെ അതിന് യഥാർത്ഥ നടപടി നിങ്ങളെടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ..ഞാൻ ഏതൊക്കെ കരാറിൽ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ….മീഡിയ എല്ലാ കുടുംബത്തെയും നശിപ്പിക്കും…ഇങ്ങനെ ആർക്കോ വേണ്ടി …ഇതുപോലെ ഒരുപാട് സ്വപ്‌നകൾ നശിക്കും ഇങ്ങനെയാണെങ്കിലും … എന്റെ മോൾ എസ്എഫ്‌ഐ ആണെന്നാണ് മറ്റൊരു വാദം…എന്റെ മോളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? എനിക്ക് സ്‌പേസ് പാർക്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ യുഎഇ കോൺസുലേറ്റിൽ നിന്ന് കിട്ടുമായിരുന്നു…മുഖ്യന്മാരുടെ കൂടെ ഏത് നൈറ്റ് ക്ലബിലാണ് ഞാൻ പോയതെന്ന് നിങ്ങൾ പറയണം…അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല…

ഇവിടുത്തെ വിഷയം ഡിപ്ലോമാറ്റിക് കാർഗോയിൽ വന്ന സ്വർണമാണ്…അത് കണ്ടുപിടിക്കൂ..അപ്പോൾ നിങ്ങൾക്ക് അച്ഛനെയും അമ്മയെയും രണ്ട് മക്കളെയും രക്ഷപ്പെടുത്താം…നിങ്ങൾക്ക് ഇപ്പോൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ സാധിക്കില്ല. അവരാരും എന്റെ പിന്നിലില്ല.

ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്..ഞങ്ങളെ കൊല്ലരുത് ഇങ്ങനെ’- സ്വപ്‌ന പറഞ്ഞവസാനിപ്പിച്ചു..

ജൂലൈ 5നാണ് ഇന്ത്യയിലാദ്യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന വാർത്ത പുറത്തുവരുന്നത്. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്‌സലിലാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സ്വപ്നയായിരുന്നു എന്നാണ് നിഗമനം .

Spread the love