Monday, August 10

റീമ അൽ ജഫാലി എന്ന സൗദി സ്ത്രീ തുറന്നിടുന്നത് പുരുഷ കേന്ദ്രീകൃത ലോകത്തിനെതിരെയുള്ള വാതിലാണ്

തന്റെ 26-മത്തെ വയസ്സിൽ റീമ അൽ ജഫാലി എന്ന സൗദി സ്ത്രീ, സൗദിയുടെ ചരിത്രത്തിൽ ആദ്യമായി റേസിംഗ് ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ വനിത യായി ചരിത്രം കുറിക്കുകയായിരുന്നു. സൗദി സ്ത്രീകൾക്കും ലൈസൻസിന് അപേ ക്ഷിക്കാം എന്ന തീരുമാനം ഏറെ വൈകിയാണെങ്കിലും സൗദി ഭരണകൂടം നടപ്പിലാ ക്കിയത് ഈ അടുത്താണ്. 2018 ഒക്ടോബറിൽ റീമ പുരുഷന്മാർ മാത്രം കുത്തകകൾ ആക്കിയിരുന്ന റേസിംഗ് ലൈസൻസ് എടുക്കുകയും ചരിത്രത്തിലേക്ക് നടന്നു നീങ്ങു കയും ചെയ്തു. അത് വരെ പുരുഷന്മാർക്ക് മാത്രം പ്രാപ്യമായിരുന്നുവെന്ന് സൗദി ഭരണ കൂടം വിചാരിച്ചിരുന്ന ലോകത്തിലേയ്ക്കാണ് പുരുഷ കേന്ദ്രീകൃത ലോകത്തിന്റെ വരമ്പുകളെ ഭേദിച്ചുള്ള റീമയുടെ കടന്ന് വരവ്.

ലോക്കൽ റേസിംഗ് മത്സരങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ച റീമ അൽ ജഫാലി ഉടൻ തന്നെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തയിലേയ്ക്ക് ഉയരുകയായിരുന്നു. പ്രശസ്തമായ എംആർഎഫ് റേസിംഗ് ചലഞ്ചിന്റെ ഫൈനലിൽ മത്സരിക്കാനൊ രുങ്ങുകയാണ് റീമ. സൗദി സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു ചുവട് വെയ്പ്പാണ് ഇത്. റേസിംഗ് സ്ത്രീകൾക്കും സാധ്യമാവുമെന്ന് കാണിച്ചുകൊടുക്കാൻ ഇതിലൂടെ സാധിച്ചുവെന്ന് റീമ പറയുന്നു.

എല്ലാവരെയും പോലെ എനിക്കും ലക്ഷ്യങ്ങളുണ്ട്. എന്റെ പാഷൻ എന്ന് പറയുന്നത് റേസിംഗിലെ മികച്ച റൈഡർ ആവുക എന്നതാണ്. മാത്രമല്ല, യഥാർത്ഥത്തിൽ ഇത് മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിന് സഹായിക്കുന്നതുമാണ്. നമ്മൾക്കും ഇത് സാധ്യ മാവും എന്ന് അവരെ ബോധിപ്പിക്കാൻ എന്റെ റേസിംഗ് മൂലം സാധിക്കുമെന്നും റീമ പറഞ്ഞു.

ജിസിസി രാജ്യങ്ങളിൽ ഇത് വരെ റീമയുൾപ്പടെ ആകെ മൂന്ന് സ്ത്രീകളാണ് റേസിംഗ് ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളത്. പൂർണ്ണമായും പുരുഷ കേന്ദ്രികൃതമായ സൗദി പോലുള്ള രാജ്യത്ത് നിന്ന് സ്ത്രീ ലോകത്തോട് ആകെ സ്വാതന്ത്ര്യത്തിന്റെ വഴികളെ ക്കുറിച്ച് വിളിച്ചുപറയുകയാണ് റീമ അൽ ജഫാലി. ഈ കാലഘട്ടത്തിലും പുരുഷന്മാ ർക്ക് മാത്രം പ്രാപ്യമെന്ന് മുദ്രകുത്തിയിട്ടുള്ള വഴികളിലൂടെ സഞ്ചരിച്ച് അതിന്റെ ഉന്നതിയിലെത്താനുള്ള ശ്രമങ്ങളിൽ ഇനി വരാനിരിക്കുന്ന അനേകായിരം സ്ത്രീക ൾക്കുള്ള പ്രചോദനം കൂടിയാണ് റീമയുടെ ചുവടുകൾ.

ബംഗ്ളാദേശിൽ സ്ത്രീ തൊഴിലാളികളുടെ പ്രക്ഷോഭം ശക്തം; ഒരാൾ കൊല്ലപ്പെട്ടു

30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

ബ്രഡിന് അമിത വില; മുപ്പത് വർഷങ്ങളായുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ സുഡാനിൽ കലാപം

ഇസ്രായേൽ തടവറയിൽ നിന്നൊഴുകുന്ന അതിജീവനത്തിന്റെ പുരുഷ ബീജങ്ങൾ

Spread the love
Read Also  ഇറക്കമില്ലാത്ത വസ്ത്രങ്ങൾ സ്ലീവെലെസ് തുടങ്ങിയവ ധരിക്കരുത്; സെന്റ് ഫ്രാന്‍സിസ് വുമണ്‍സ് കോളേജിൽ സദാചാര ഗുണ്ടായിസം

Leave a Reply