Wednesday, April 21

‘മ്യാൻമാർകലാപം’ അഭയാർഥികളെ ഇന്ത്യ തടയുമ്പോൾ

കഴിഞ്ഞ ഏതാനും ആഴ്ചകളായി കേന്ദ്ര സർക്കാരും മിസോറം സംസ്ഥാന സർക്കാരും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ നിഴലിക്കുന്നതായി നിരീക്ഷിക്കാം.

അന്താരാഷ്ട്ര പരമായ ഒരു കാരണമാണ് ഇതിനു പിന്നിലെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. കുറേ കൂടി വ്യക്തമാക്കിയാൽ മ്യാൻമറിൽ നിന്നുള്ള അഭയാർഥി പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത നിലപാടുകൾ എന്നും പറയാം.

അഭയാർഥികളെ ഇവിടേക്ക് കടക്കുന്നത് അനുവദിക്കാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നില്ല. മ്യാൻ‌മറുമായി അതിർത്തി പങ്കിടുന്ന നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് മാർച്ചിൽ ആഭ്യന്തര മന്ത്രാലയം ഇത് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
മാർച്ച് 27 ന് മ്യാൻമർ സുരക്ഷാ സേന അവിടെ, രാജ്യത്തൊട്ടാകെ 114 പ്രതിഷേധക്കാരെ കൊന്നപ്പോൾ, മ്യാൻമറിലെ നായിപിഡാവിൽ നടന്ന എട്ട് രാജ്യ സൈനിക പരേഡിൽ ഇന്ത്യൻ സൈനിക പ്രതിനിധി സംഘവും പങ്കെടുത്തിരുന്നു.

എന്നാൽ ഇതിനു വിപരീതമായി, മ്യാൻമറിലെ സ്ഥിതി ഭീകരമായ മനുഷ്യ അവകാശ ധ്വംസനമാണെന്നാണ് മിസോറം മുഖ്യമന്ത്രി സോറാംതംഗ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിൽ, ഇന്ത്യയുടെ വീട്ടുമുറ്റത്തെ “ഈ മാനുഷിക പ്രതിസന്ധിയ്ക്ക് നേരെ കണ്ണടക്കാൻ” കഴിയില്ലെന്നു തന്നെയാണ് അദ്ദേഹം എഴുതിയത്.

മാർച്ച് 17 ന് മിസോറാമിൽ നിന്നുള്ള ഒരു പ്രതിനിധിസംഘം (ലോക്സഭാ അംഗം സി ലാൽറോസംഗ, രാജ്യസഭാ അംഗം കെ വാൻലാൽവേന, മറ്റ് രണ്ട് മിസോ നാഷണൽ ഫ്രണ്ട് -എംഎൻഎഫ് – എന്നിവരടങ്ങുന്ന ഒരു സംഘം) മ്യാൻമറീസ് അഭയാർഥികളെ മാനുഷിക കാരണങ്ങളാൽ നാടുകടത്തരുതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. കാരണം, അഭയം തേടിയ അഭയാർഥികൾ നാട്ടുകാരുടെ അതേ ഗോത്രത്തിൽ പെട്ടവരാണ് എന്നതായിരുന്നുവെന്നും കരുതുന്നു.

മിസോറാമിലെ ഭരണകക്ഷിയായ എം‌എൻ‌എഫ് പാർട്ടി അംഗം രാജ്യസഭാ അംഗം കെ വാൻ‌ലൽ‌വേന ചൊവ്വാഴ്ച ഒരു ഓൺലൈൻ പത്രത്തിനു നൽകിയ ടെലി ഫോൺ അഭിമുഖത്തിൽ, മിസോറാം-മ്യാൻമർ അതിർത്തിയിലെ അതിർത്തി പട്രോളിംഗ് ഇൻ‌കമിംഗ് അഭയാർ‌ത്ഥികളോട് കൂടുതൽ സമചിത്തത പുലർത്താൻ തുടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

500 കിലോമീറ്റർ അതിർത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. ഇതിന്റെ മിക്ക ഭാഗങ്ങളും സുരക്ഷിതമല്ലാത്തതുമാണ്, അഭയാർഥികൾക്കുള്ള അദ്ദേഹത്തിന്റെ പിന്തുണ ഒരു മാനുഷിക പരിഗണന വച്ചുള്ളത് മാത്രമാണെന്നും അവരെ പുനരധിവസിപ്പിക്കുന്നതിനോ അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനോ ഉള്ള കാര്യത്തിലേക്ക് അത് വ്യാപിപ്പിക്കുന്നില്ലെന്നും വാൻലാൽവേന കൂട്ടിച്ചേർത്തു.

ഇന്ന് മിസോറാമിൽ ആയിരത്തോളം അഭയാർഥികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവർക്കായി നിയുക്ത ക്യാമ്പുകളൊന്നുമില്ല, അതിനാൽ അവ 10-12 ഗ്രാമങ്ങളിൽ ചിതറിക്കിടക്കുന്നു. ഇവരിൽ പലർക്കും സംസ്ഥാനത്തുടനീളം ബന്ധുക്കളുണ്ട്. ഐക്യരാഷ്ട്ര അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണൻ (യുഎൻ‌എച്ച്‌സി‌ആർ) അവരിൽ ചിലരെ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുഖ്യമന്ത്രി ചില സഹായങ്ങളും നൽകിയിരുന്നുവെന്നും വൻലൻ വേന പറയുന്നു.

എന്ത് കൊണ്ട് മിസോറാം ഇങ്ങനെ ചിന്തിക്കുന്നു എന്ന് ചോദിച്ചാൽ അഭയാർത്ഥികളിൽ ഭൂരിഭാഗവും ചിൻ ജനതയാണ്. അവർ മിസോ ജനതയുടെ അതേ ഗോത്രത്തിൽ പെട്ടവരാണ്. ഇവരിൽ 160 ഓളം പേർ പൊലീസിൽ നിന്നും സൈന്യത്തിൽ നിന്നുമുള്ളവരാണ്. അവർ ചിൻ അല്ല, അവർ യഥാർത്ഥ ബർമീസ് ആണ്. അവർ മിസോ ഭാഷ സംസാരിക്കില്ല, പക്ഷേ മാനുഷികമായ കാരണങ്ങളാൽ ഞങ്ങൾ അവരെ പരിപാലിക്കണമെന്നാണ് മിസോറാമിൻ്റെ പക്ഷം

Read Also  ആർക്കും വേണ്ടാതെ പിന്നെയും നടുക്കടലിൽപെട്ട് റോഹിങ്ക്യകൾ

തുടക്കത്തിൽ അവർ ഇൻഡോർ ബാഡ്മിന്റൺ സ്റ്റേഡിയത്തിലായിരുന്നു തമസം . അന്ന് അവരെ നാടുകടത്താൻ അസം റൈഫിൾസ് വന്നു. അതിനാൽ ഗ്രാമ കൗൺസിൽ അതോറിറ്റി അവരെ സ്വകാര്യ ഭവനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. . ഇപ്പോൾ ഓഡിറ്റോറിയത്തിൽ അഭയാർഥികളില്ല. അവരെല്ലാവരും ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്.

അഭയാർഥികൾക്ക് അഭയം ആവശ്യമുണ്ടെങ്കിൽ നൽകണം. പൗരത്വം നൽകുന്നത് മറ്റൊരു കാര്യമാണ് ഇതാണ് മിസോറാമിൻ്റെ അഭിപ്രായം

സമീപ വർഷങ്ങളിൽ ഇത് രണ്ടാം തവണയാണ് മ്യാൻമറിൽ നിന്ന് അഭയാർഥികൾ ഇന്ത്യയിലേക്ക്

ഏതെങ്കിലും സമുദായത്തിൽ നിന്നോ മതത്തിൽ നിന്നോ ഉള്ള ഏതെങ്കിലും അഭയാർഥികൾ, അവർ തങ്ങളുടെ ജീവിതം മുറുകെപ്പിടിച്ചാണ് എത്തുന്നതെങ്കിൽ, അവരെ സഹായിക്കണം. ഹിന്ദു, മുസ്ലീം, ബുദ്ധ, ക്രിസ്ത്യൻ എന്നിങ്ങനെ ആരുമാകട്ടെ, അവർ മിസോറാമിൽ പ്രവേശിക്കുകയാണെങ്കിൽ അഭയാർഥികൾക്ക് പ്രത്യേക പദവി നൽകണം. അവർ അവിടെ താമസിക്കുമ്പോൾ, അവരുടെ അവർക്ക് ഭക്ഷണം നൽകണം. ചിലപ്പോൾ ഞങ്ങൾ അവരെ സഹായിച്ചേക്കാം, പക്ഷേ അവർ അവരുടെ വരുമാനത്തിനായി, ഒരു കമ്പനിയിലോ ഫാമിലോ ജോലിചെയ്യേണ്ടിവരും. ഇതൊക്കെയാണ് ശരാശരി മിസോറാം ജനത അഭിപ്രായപ്പെടുന്നത്.

സ്റ്റേറ്റും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ സമന്വയം വളരെയേറെയാണിപ്പോൾ ഇത് മിസോറാമിൻ്റെ മാത്രം അനുഭവമല്ല. മഹാരാഷ്ട്രയും പഞ്ചാബും കേരളവും ഒക്കെ വിവിധ കാര്യങ്ങളിൽ കേന്ദ്ര ഗവൺമെൻ്റുമായി അഭിപ്രായ വ്യത്യാസത്തിലാണ്. നയപരമായ കാര്യങ്ങളിൽ പൊതു മാനദണ്ഡത്തിലെത്താൻ കഴിയാതെ പോകുന്നത് ഭരണസംവിധാനത്തിൻ്റെ പരാജയമായി മാത്രമേ കാണാൻ കഴിയൂ.

Spread the love