Wednesday, January 19

സോഷ്യൽ മീഡിയ നിരീക്ഷണം; കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതി

സമൂഹ മാധ്യമങ്ങളിൽ നിരീക്ഷണങ്ങൾ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി സോഷ്യല്‍ മീഡിയ കമ്യൂണിക്കേഷന്‍ ഹബ്ബുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ നൽകിയ പൊതു താൽപ്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ വിമർശനം. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തില്‍ സംവിധാനം കൊണ്ടുവരാനുള്ള കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ മഹ്വ മോയിത്രയാണ് പൊതുതാൽപ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പിന്തുടരുകയും നിയന്ത്രിക്കുകയും പരിശോധിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ ഭരണകൂട നിരീക്ഷണമുള്ള രാജ്യമായി മാറുമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണ് ഇത്തരത്തിൽ ഒരു നിരീക്ഷണം നടത്തിയത്.

Spread the love
Read Also  ഡോ: ഖഫീൽഖാൻ വീണ്ടും പൊലീസ് കസ്റ്റഡിയിൽ; അജ്ഞാത കേന്ദ്രത്തിലെന്ന് സൂചന