Monday, January 17

രെഹ്‌ന ഫാത്തിമയെയും കുടുംബാംഗങ്ങളെയും സമുദായത്തിൽ നിന്ന് പുറത്താക്കി

ശബരിമലയിലെ സ്ത്രീ വിവേചനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധി പ്രകാരം ശബരിമല സന്ദർശിക്കാൻ കഴിഞ്ഞ ദിവസം മലകയറിയ രെഹ്ന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയതായി മുസ്ളീം ജമാ അത്ത് കൗൺസിൽ പത്ര പ്രസ്താവനയിൽ പറഞ്ഞു. ലക്ഷകണക്കിന് ഹൈന്ദവ വിശ്വാസികളുടെ ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലും ചുംബന സമരത്തിൽ പങ്കെടുത്തതിനാലും നഗ്നയായി സിനിമയിൽ അഭിനയിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങളുടെ പുറത്താണ് സമുദായത്തിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം എന്ന് മുസ്ളീം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞിന്റെ പേരിലുള്ള പ്രസ്താവനയിൽ പറയുന്നു. 

മതവികാരം വൃണപ്പെടുത്തിയതിനെ ഇവർക്കെതിരെ ക്രമിനൽ കുറ്റകൃത്യ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നും ഐജി എസ് ശ്രീജിത്തിന്റെ നടപടി പൊലീസ് മനുവലിന് എതിരാണെന്നും അതിനാൽ ഐജിക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു. കുടുബാംഗങ്ങൾ ഉൾപ്പടെയുള്ളവരെ പുറത്താക്കാനാണ് ജമാ അത്തിന്റെ തീരുമാനം. 

Spread the love
Read Also  സതിയും ശൈശവ വിവാഹവും പോലെയല്ല ശബരിമല; നിലപാട് തിരുത്തി ഹർജിക്കാർ

Leave a Reply