Monday, January 24

പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് രാഹുൽ ഗാന്ധി; യുവാക്കളുടെ പോക്കറ്റ് കൊള്ളയടിച്ച് അംബാനിക്ക് നൽകി

രാജ്യത്തിന്റെ കാവൽക്കാരനാവേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വസ്തുതകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഡൽഹിയിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. റാഫേല്‍ കരാര്‍ റിലയന്‍സിന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരമാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദ് വെളിപ്പെടുത്തിയ കാര്യങ്ങളോട് പ്രധാനമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒലോന്ദ് പറഞ്ഞത് സത്യമാണോ കള്ളമാണോ എന്ന് പ്രധാനമന്ത്രി പറയണമെന്ന് ഡൽഹിയിൽ വാര്‍ത്താ സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് തെളിഞ്ഞിരിക്കുന്നതായും മുൻ ഫ്രഞ്ച് പ്രസിഡന്റ് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിട്ട് പോലും മോദി മൗനത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനായിരിക്കുന്നു. റഫാൽ‌ ഇടപാടിലൂടെ 30,000 കോടി രൂപയാണ് മോദി അംബാനിക്കു നൽകിയത്. രാജ്യത്തെ സൈനികരുടെ കീശയിൽ നിന്നെടുത്ത പണമാണ് ഇതെന്നും രാഹുൽ‌ ആരോപിച്ചു.

യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും കുറ്റപ്പെടുത്തിയ രാഹുൽ കേന്ദ്രമന്ത്രിസഭയിലെ എല്ലാവരും ഒന്നിനുപുറകെ ഒന്നായി കള്ളത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു. ‘പ്രധാനമന്ത്രിയും അനില്‍ അംബാനിയും ചേര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ സേനകളുടെ മേല്‍ 1.3 ലക്ഷം കോടിയുടെ മിന്നലാക്രമണം നടത്തിയിരിക്കുകയാണ്. മോദി രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ചോരയെയാണ് അപമാനിച്ചിരിക്കുന്നത്. താങ്കളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ഇന്ത്യയുടെ ആത്മാവിനെയാണ് താങ്കള്‍ വഞ്ചിച്ചിരിക്കുന്നത് ‘ രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തു.

അതേസമയം റഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സിനെ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി ആണെന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാണ്ടെയുടെ ഓഫീസ് അറിയിച്ചു. എൻഡിടിവിയാണ് ഒലോന്ദയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് കൂടതൽ വിവരങ്ങൾക്ക് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ടത്.

Spread the love
Read Also  കണ്ണന്താനത്തിന്റേത് കോമാളി രാഷ്ട്രീയമെന്ന് ജന്മഭൂമി; ഇക്കുറി മാവേലി വരാത്തതിനും കാരണം കണ്ണന്താനം

Leave a Reply