സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെയുള്ള കേസ് അന്യായമാണെന്ന് പരാതി വ്യാപകമായതിനെത്തുടർന്ന് കേസ് പിൻ വലിക്കാനായി ജില്ലാ കളക്ടർക്ക് നിർദ്ദേശം. ആലപ്പുഴ ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ നടപടിയെടുത്തത് കാര്യമറിയാതെയാണെന്ന് സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നിരുന്നു . മാധ്യമപ്രവർത്തകരടക്കം നിരവധി ആളുകൾ ഓമനക്കുട്ടനെതിരായ നടപടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. ഓമനക്കുട്ടൻ വെറും 70 രൂപയാണ് പിരിച്ചതെന്നും ആ പണം ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തൽ. ക്യാമ്പിലെ അന്തേവാസികൾ തന്നെ ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ജില്ലാ കളക്ടർ രംഗത്തുവന്നു.

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന വ്യാജ ആരോപണത്തെ തുടർന്ന് ഓമനക്കുട്ടനെതിരെ ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് പിൻവലിക്കാൻ റവന്യൂവകുപ്പ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഓമനക്കുട്ടനോട് സർക്കാർ ക്ഷമ ചോദിച്ചു. ദുരന്തനിവാരണ അതോറിറ്റി തലവൻ വേണു ഓമനക്കുട്ടനോട് ക്ഷമചോദിച്ച് നേരത്തെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടർക്ക് നിർദേശം.

മുൻ കാലഘട്ടങ്ങളിൽ തന്നെ  ഓമനക്കുട്ടൻ  ക്യാമ്പിനു വേണ്ടി നിസ്വാർത്ഥ സേവനം നടത്തിയ ആളാണെന്ന് മനസ്സിലായെന്നും ഓട്ടോക്കൂലി കൊടുക്കാനായാണ് അദ്ദേഹം പണം പിരിച്ചതെന്നും വേണു കുറിച്ചു. പോലീസ് കേസുമായി വകുപ്പ് മുന്നോട്ടു പോവില്ലെന്നും കേസ് പിൻവലിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്യാമ്പിൽ കഴിയുന്നവർ ശക്തമായി തന്നെ ഓമനക്കുട്ടനുവേണ്ടി വാദിച്ചു.  തങ്ങൾ പാർട്ടിയുടെ പേരിലല്ല ഇവിടെ വന്നതെന്നും ദുരന്തത്തിൽ പെട്ടുപോയതു കൊണ്ട് ഇവിടെ എത്തിപ്പെട്ടതെന്നും വീഡിയോയിലൂടെ അവിടുത്തെ  പറയുന്നു. ഓമനക്കുട്ടൻ അദ്ദേഹത്തിനു വേണ്ടിയിട്ടല്ല, ക്യാമ്പിലുള്ള തങ്ങൾക്കു വേണ്ടിയാണ് പണപ്പിരിവ് നടത്തിയതെന്നും അവർ വിശദീകരിച്ചു.

ഓമനക്കുട്ടനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചേർത്തല തഹസിൽദാർ നൽകിയ പരാതിയിൽ അർത്തുങ്കൽ പോലീസാണ് സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ഓമനക്കുട്ടതിനെതിരെ കേസെടുത്തത്. വഞ്ചനാ കുറ്റം ചുമത്തിയായിരുന്നു കേസ്. ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്ന വാഹനത്തിന് വാടക നൽകാനാണ് ഓമനക്കുട്ടൻ പിരിവ് നടത്തിയത്. എന്നാൽ പണപ്പിരിവ് നടത്താൻ ഓമനക്കുട്ടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലായിരുന്നു ചേർത്തല തഹസിൽദാർ പറഞ്ഞു.

നേരത്തെ ഓമനക്കുട്ടനെ പാർട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തിൽ പാർട്ടി പ്രവർത്തകനും ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും വീഴ്ചപറ്റിയെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞിരുന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  വയനാടിനായി 50000 കിലോ അരിയും സംഭാവന ചെയ്ത് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here