Sunday, January 16

കൃത്രിമഭ്രൂണം, എയിഡ്സിന് നീലഗുളിക, അപസ്മാരത്തിന് കഞ്ചാവ്തുള്ളി; 2018ലെ വൈദ്യശാസ്ത്ര മുന്നേറ്റങ്ങള്‍

2018 വൈദ്യശാസ്ത്രരംഗത്ത് മഹനീയമായ പല കണ്ടുപിടിത്തങ്ങളും നടന്ന വര്‍ഷമാണ്. വൈദ്യശാസ്ത്രരംഗത്ത് മാറ്റത്തിന്‍റെ സൂചനകളാകുന്ന ചില കണ്ടുപിടിത്തങ്ങളെ ശ്രദ്ധിക്കാം.

മനുഷ്യാണ്ഡം പരീക്ഷണശാലയില്‍ രൂപപ്പെടുത്തി

മനുഷ്യാണ്ഡത്തെ പരീക്ഷണശാലയില്‍ വളര്‍ത്തിയതാണ് വൈദ്യശാസ്ത്രരംഗത്ത് 2018ലെ മികച്ച നേട്ടം. ഇതുവഴി ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷനോ കീമോ തെറാപ്പിയോ ചെയ്തിട്ടുള്ള സ്ത്രീകളില്‍ വന്ധ്യത ഒഴിവാക്കാനാവുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. മനുഷ്യശരീരത്തിന് പുറത്ത് ആദ്യഘട്ടം മുതല്‍ അണ്ഡത്തെ വളര്‍ത്തി എടുക്കാനാവുമെന്നാണ് പരീക്ഷണത്തിന്‍റെ പ്രത്യേകത. എഡിന്‍ബറോയിലെയും ന്യൂയോര്‍ക്കിലെയും രണ്ട് പരീക്ഷണ ആശുപത്രികളിലാണ് ഗവേഷണം നടന്നത്.

ഇന്ത്യയിലും ഏഷ്യയിലും ആദ്യമായി ഗര്‍ഭപാത്രത്തിന് പുറത്ത് വളര്‍ന്ന കുഞ്ഞ് ജനിച്ചു

2018 ഒക്ടോബറില്‍ ഗുജറാത്തിലെ വഡോദര നിവാസിയായ മീനാക്ഷി വാലന്‍ പൂനെയിലെ ഗാലക്സി കെയര്‍ ആശുപത്രിയില്‍ ജന്മം നല്കിയ കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തിന് പുറത്ത് വളരുകയായിരുന്നു. 1.4 കിലോഗ്രാം ഭാരമുള്ള പെണ്‍കുഞ്ഞാണ് ഇത്തരത്തില്‍ ജനിച്ചത്. ഇത് ഇന്ത്യയില്‍ എന്നല്ല, ഏഷ്യാ പെസഫിക്കിലെ തന്നെ ആദ്യ സംഭവമാണെന്നാണ് ഡോക്ടര്‍ നീതാ വാര്‍ട്ടി അഭിപ്രായപ്പെടുന്നത്.

 

അണ്ഡവും ബീജവുമില്ലാതെ കൃത്രിമ ഭ്രൂണം ഉണ്ടാക്കി

അണ്ഡമോ ബീജമോ ഇല്ലാതെ എലികളില്‍ കൃത്രിമഭ്രൂണം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു.

ഫ്രഞ്ച്കാരന്‍ രണ്ടു പ്രാവശ്യം മുഖം മാറ്റി വെച്ചു

2018 ഏപ്രിലില്‍ ഫ്രഞ്ചുകാരനായ 43 വയസ്സുള്ള ജെറോം ഹാമന്‍ രണ്ടു പ്രാവശ്യം മുഖം മാറ്റി വെച്ച് ആദ്യ മൂന്ന് മുഖക്കാരനായി. പാരീസിലെ ജോര്‍ജസ് പോംപിഡോ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോക്ടര്‍ ലോറന്‍റ് ലാന്‍റിയറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. എട്ടു വര്‍ഷം മുമ്പായിരുന്നു ഹാമന്‍റെ ആദ്യ മുഖം മാറ്റം.

എച്ച് ഐ വി പ്രതിരോധത്തിന് നീല ഗുളിക കണ്ടെത്തി

സിഡ്നിയിലും ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും നിത്യേന ആന്‍റി വൈറല്‍ നീല ഗുളിക കഴിച്ചവരില്‍ എച്ച് ഐ വി ബാധ കുറഞ്ഞതായി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ടെനോഫോവിര്‍, ഡൈസോപ്രോക്സില്‍, എംട്രിസിറ്റാബിന്‍ എന്നീ മരുന്നുകളുടെ സംയുക്തമാണ് അണ്ഡാകൃതിയിലുള്ള നീല ഗുളിക.

സ്തനാര്‍ബുദത്തിന് പുതിയ പ്രതിരോധമരുന്ന് കണ്ടെത്തി

2018 ഒക്ടോബറില്‍ ഫ്ലോറിഡയിലെ മയോ ക്ലിനിക്കിലെ ഗവേഷകര്‍ സ്തനാര്‍ബുദത്തിന് പുതിയ പ്രതിരോധമരുന്ന് കണ്ടെത്തി. മരുന്ന് ഇപ്പോഴും പരീക്ഷണ പ്രയോഗത്തിലാണ്.

അപസ്മാരത്തിന് കഞ്ചാവ് അധിഷ്ഠിത മരുന്ന് കണ്ടെത്തി

2018 ജൂണില്‍ യു എസ് ഫുഡ് ആന്‍റ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍ (എഫ് ഡി എ) എപിഡിയോലക്സിന്‍റെ ഉപയോഗം അനുവദനീയമാക്കി. രണ്ടുതരം അപസ്മാരങ്ങള്‍ക്കുള്ള ഫലപ്രദമായ മരുന്നാണ് കഞ്ചാവില്‍ നിന്നെടുക്കുന്ന എപിഡയോലക്സ്. എഫ് ഡി എ അംഗീകരിച്ച ആദ്യ കഞ്ചാവ് അധിഷ്ഠിതമരുന്നാണ് എപിഡയോലക്സ്.

കഞ്ചാവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എപിഡയോലക്സ് ഇപ്പോള്‍ യു എസിലെ 50 സ്റ്റേറ്റുകളിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം കിട്ടുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

 

Read Also  ലിംഗത്തിൽ വിര മുട്ടയിട്ട് പെരുകി ; യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 

 

 

 

 

 

Spread the love

Leave a Reply