Thursday, January 20

മോദിയെ കളിയാക്കിയതിന് രമ്യ പോലീസ് കരുതൽ തടങ്കലിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കള്ളന്‍ എന്ന നിലയില്‍ ട്വീറ്റ് ചെയ്തതിന് രമ്യയെ ഗോംതിനഗര്‍ പോലീസ് വിവരാവകാശനിയമം വകുപ്പ് 67, ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 124 എ രാജ്യദ്രോഹം എന്നിവ പ്രകാരം കരുതല്‍ തടവിലാക്കി.

രമ്യയുടെ ട്വീറ്റ്

 

അഭിനയത്തില്‍ നിന്നും രാഷ്ട്രീയരംഗത്തെത്തിയ കോണ്‍ഗ്രസിന്‍റെ മുന്‍ പാര്‍ലമെന്‍റ് അംഗമാണ് രമ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ ട്വീറ്റ് ചെയ്തതിനാണ് രമ്യയെ കരുതല്‍ തടങ്കലിലാക്കിയത്. കോണ്‍ഗ്രസിന്‍റെ സാമൂഹ്യമാധ്യമങ്ങളുടെയും ഡിജിറ്റല്‍ വിനിമയങ്ങളുടെയും  പ്രധാനിയായ രമ്യ ഫോട്ടോഷോപ്പ് ദൃശ്യം ഉപയോഗിച്ചാണ് മോദിയെ കളിയാക്കിയത്. കള്ളന്‍ എന്ന് നെറ്റിയില്‍ പതിച്ചിരിക്കുന്ന മെഴുകുപ്രതിമയില്‍ മോദി വര്‍ണ്ണം തേക്കുന്ന ചിത്രം ചോര്‍ പി എം ചുപ് ഹൈ എന്നെഴുതിയ ഹാഷ് ടാഗുമായാണ് രമ്യ ട്വീറ്റ് ചെയ്തത്.

Spread the love
Read Also  അന്വേഷണങ്ങളുടെ അമ്മച്ചിയ്ക്ക് ഇന്ന് ഇരുപത് വയസ്, പിറന്നാള്‍ ഉപഹാരം പരിണാമവിവരമടങ്ങിയ വീഡിയോ

Leave a Reply