നവോഥാന സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്ന് പുന്നല ശ്രീകുമാർ.  നവോഥാനത്തിനു തുടക്കം കുറിച്ച സമിതിയുടെ സംഘാടകനും ജോയിൻ്റ് കൺവീനറുമായ പുന്നല ശ്രീകുമാറിൻ്റെ പ്രസ്താവനയോടെ സമിതിയിലെ അഭിപ്രായവ്യത്യാസം ചർച്ചയാകുന്നു . നവോഥാനസമിതിയുടെ പ്രവർത്തനവും വിശ്വാസസംരക്ഷണവും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്ന് അദ്ദേഹം ഏഷാനെറ്റ് ന്യൂസുമായി അഭിമുഖം നടത്തുമ്പോൾ വ്യക്തമാക്കി. സി പി എമ്മിൻ്റെ ഇപ്പോഴത്തെ നിലപാട് ആശയക്കുഴപ്പമുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും പുന്നല ആവശ്യപ്പെട്ടു.

നവോഥാനപ്രവർത്തനത്തിനു എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറും സി പി എമ്മിൻ്റെ നേതൃത്വത്തിലുള്ള നവോഥാനസമിതി യുടെ നേതൃത്വത്തിലുണ്ടായിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നവോഥാനമതിൽ തീർത്തപ്പോൾ ഇരുനേതാക്കളും മുൻ നിരയിലുണ്ടായിരുന്നുവെങ്കിലും സി പി എമ്മിൻ്റെ നിലപാട് മാറ്റം മൂലമാണു പുന്നല സ്വതന്ത്രമായ അഭിപ്രായവുമായി രംഗത്ത് വന്നത്. വിശ്വാസസംരക്ഷണത്തിനു പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും വിശ്വാസികളുടെ ആചാരങ്ങളെ മാനിക്കുമെന്നും സി പി എം തീരുമാനിച്ചിരുന്നു.

അതേസമയം പുന്നല ശ്രീകുമാറിൻ്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് സി പി എം കേന്ദ്രങ്ങൾ അറിയിച്ചു

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ആട്ടിന്‍തോലിട്ട ചെന്നായ്: വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന എസ് ഡി പി ഐയുടെ വ്യാജനിര്‍മ്മിതികള്‍

LEAVE A REPLY

Please enter your comment!
Please enter your name here