പാവപ്പെട്ട രോഗികള്‍ക്ക് മരുന്നിനെയും ഭയക്കേണ്ട കാലമെത്തിയിരിക്കുന്നു. പഴയ മരുന്നുകളുടെ കാലാവധിയും വിലയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മായ്ച്ച് പുതിയവ രേഖപ്പെടുത്തിയ മരുന്നുകള്‍ വിപണിയില്‍ എത്തുന്നുണ്ടെന്ന് സൂചന. കാലാവധി തീര്‍ന്ന മരുന്നുകള്‍ ഏതെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിയില്ലയെന്നുള്ള വസ്തുത വിഷയം ഗൗരവമാക്കുന്നു. മരുന്നിന്റെ വിവരങ്ങള്‍ മായിച്ചുകളയുന്ന രീതി വിവരിക്കുന്ന വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്, ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ വേണമെന്ന് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. കാലാവധി തീര്‍ന്ന മരുന്നുകള്‍ സംസ്കരിക്കുന്ന നിയമത്തിലെ അവ്യക്തതകളാണ് പ്രശ്നമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.