Sunday, May 31

ബി ജെ പി ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ സി ഐ എ ക്കെതിരെ പ്രമേയം ; കേന്ദ്ര നേതൃത്വത്തിൽ ഞെട്ടൽ

ബി ജെ പി സർക്കാർ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണകക്ഷിയുടെ തന്നെ മുൻസിപ്പൽ ഭരണകൂടം പ്രമേയം പാസ്സാക്കിയത് ബി ജെ പി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. സി എ എക്കെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് ബി ജെ പി തന്നെ പൗരത്വനിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യവും പ്രമേയത്തിനെതീരെ നിയമം പാസാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളിലാണ്.

ബിജെപിയുടെ നിയന്ത്രണത്തില്‍ ഉള്ള മഹാരാഷ്ട്രയിൽ ഇ പ്രബാനി ജില്ലയിലെ മുനിസിപ്പല്‍ കൗണ്‍സില്‍. സേലു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് നിയമത്തിനും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയ വിവരം പുറത്തുവരുന്നത്,

നേരത്തെ പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയു പ്രമേയം പാസാക്കിയിരുന്നു. മഹാരാഷ്ട്രയിൽ ശിവസേന എതിർക്കുന്നതിനാൽ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ പ്രമേയം പാസാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

എന്‍സിപിയും കോണ്‍ഗ്രസും പ്രമേയത്തിനെതിരെ മഹാരാഷ്ട്രയിൽ ഉറച്ച് നില്‍ക്കുമ്പോള്‍ പ്രമേയം പാസാക്കേണ്ടതില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. അതിനിടെയാണ് ബിജെപി ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.

ഐക്യഖണ്ഡേന പ്രമേയം പാസ്സാക്കിയ പ്രഭാണി ജില്ലയിലുളള സേലു മുനിസിപ്പല്‍ കൗണ്‍സിലിലെ 27 അംഗങ്ങളും ഒരുമിച്ചുനിന്നാണ് പ്രമേയം പാസാക്കിയത്. ഫെബ്രുവരി 28 നായിരുന്നു പ്രമേയം പാസാക്കിയത്. കൗൺസിലർ റഹിം ഷെയ്ഖ് മുന്നോട്ടുവച്ച പ്രമേയം 28 അംഗ സഭ യാതൊരു എതിര്‍പ്പും കൂടാതെ പാസാക്കുകയായിരുന്നു. രണ്ട് ശിവസേന കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഡൽഹിയിൽ കലാപത്തിൽ മരണം 27 ആയി ; ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 18 കേസുകൾ രജിസ്റ്റർ ചെയ്തു

Leave a Reply

Your email address will not be published.