സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ റിസർവ്വ് ബാങ്കിൻ്റെ അസാധാരണനടപടി വിവാദമാകുന്നു. ഇപ്പോൾ കരുതൽ സ്വർണവും ആർ ബി ഐ വിറ്റതായുള്ള വാർത്തയാണു പുറത്തുവരുന്നത്. ഇത് കൈവിട്ട കളിയാണെന്നാണു സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ കരുതല്‍ സ്വര്‍ണം. 5.1 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം ഇക്കാലയളവില്‍ ആര്‍.ബി.ഐ വാങ്ങുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

റിസർവ്വ് ബാങ്ക് സാമ്പത്തികവർഷത്തിൽ ഇങ്ങനെ അധികം സ്വർണം വിൽക്കുന്ന പതിവില്ല. ജൂലൈ മുതല്‍ അടുത്ത ജൂണ്‍ വരെയാണ് ആര്‍.ബി.ഐയുടെ സാമ്പത്തികവര്‍ഷം. ഈ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ മാത്രമാണ് ഇത്രയും സ്വര്‍ണം വിറ്റത്‌. കഴിഞ്ഞതവണ ആകെ വിറ്റത് 2 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമായിരുന്നു. യു പി എ സർക്കാരിൻ്റെ കാലത്ത് ഇത്തരം നടപടികൾ സ്വീകരിച്ചിട്ടില്ലാത്തതുകൊണ്ട് റിസർവ് ബാങ്കിൻ്റെ നടപടിക്കെതിരെ വ്യാപകവിമർശനം ഉയരുകയാണു.

ഇനിയും സ്വർണം വിൽക്കാൻ നിർബന്ധിതമാകുകയാണെങ്കിൽ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാകുമെന്നാണു ധനകാര്യവിദഗ്ധർ പറയുന്നത്. ബിമല്‍ ജലാന്‍ കമ്മിറ്റി ശുപാര്‍ശ പ്രകാരം 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറായതാണ് ഇത്തരത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ ആര്‍.ബി.ഐ നിര്‍ബന്ധിതമാകാന്‍ കാരണമെന്ന് സാമ്പത്തികമേഖലയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ ഫോറെക്‌സ് റിസര്‍വിലുള്ളത് 26.8 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള സ്വര്‍ണമാണ്.

ധനകാര്യവകുപ്പിലുള്ള സാമ്പത്തിക ഉപദേഷ്ടാക്കളുടെ നിർദ്ദേശപ്രകാരമാണു നടപടിയെന്നാണു ആരോപണം. അതേസമയം ആര്‍.ബി.ഐ. സ്വര്‍ണം വാങ്ങുന്നു അല്ലെങ്കില്‍ വിറ്റഴിക്കുന്നു എന്ന തരത്തില്‍ പുറത്തെത്തിയ വാര്‍ത്തകള്‍ ആര്‍.ബി.ഐ നിഷേധിച്ചു. സ്വര്‍ണം വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്‍.ബി.ഐ. ട്വീറ്റ് ചെയ്തു.

പക്ഷെ സ്വർണത്തിനു വില കുത്തനെ ഉയരുകയും രൂപയ്ക്ക് മൂല്യശോഷണമുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കണക്കുകളിൽ തന്ത്രപൂർവ്വം  പൊരുത്തമുണ്ടാക്കിക്കാണിക്കുകയാണു ആർ ബി ഐ ചെയ്യുന്നതെന്നാണു സാമ്പത്തിക വിദഗ്ധർ കുറ്റപ്പെടുത്തുന്നത്

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  ഊർജിത് പട്ടേലിന് പിന്നാലെ റി​സ​ർ​വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​രാ​ൾ ആ​ചാ​ര്യ രാ​ജി വ​ച്ചു

1 COMMENT

  1. അതാ. ..നല്ലത്. ആവശ്യമില്ലാതെ ഈ സ്വര്‍ണ്ണമൊക്കെ വെറുതെ കൂട്ടി വെച്ച് കേടാക്കി കളയേണ്ട എന്ന് കരുതി കാണും. . . എടുത്ത് വിറ്റാല്‍ അത്യാവശ്യം വല്ല ഗോ സര്‍വ്വകലാശാല സ്ഥാപിക്കാനോ ചാണക സോപ്പ് നിര്‍മ്മിക്കുന്ന ഗവേഷണത്തിനോ കാശ് കണ്ടെത്താമല്ലോ. പാവം പശുവെങ്കിലും രക്ഷപ്പെടട്ടെ. . . മിസ് കോഹിമ പറഞ്ഞത് പോലെ പശുവിന് കിട്ടുന്ന പരിഗണന പോലും പെണ്‍കുട്ടിക്ക് കിട്ടുന്നില്ല എന്നാണല്ലോ പരാതി. . .പശുവും പെണ്ണാണല്ലോ. . . പൊന്ന് പെണ്ണിന് ഉപകാരപ്പെടട്ടെ. .. പശുവേട്ടത്തിമാര്‍ക്ക്. .

LEAVE A REPLY

Please enter your comment!
Please enter your name here