ഹിന്ദു ധ്രുവീകരണത്തിന് ശക്തി പകരുവാനായി ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുന്നതിന്റെ ഫലമായി നടപ്പിലാക്കുന്ന ഭരണഘടനാ ഭേദഗതികൾ ബി ജെ പി ക്കു തലവേദനയാവുകയാണ്. പൗരത്വ ഭേദഗതി നിയമം ബിജെപിക്ക് തന്നെ തിരിച്ചടിയാകുകയാണോ? ഭരണഘടനാ വിരുദ്ധമായ ഈ നിയമം നടപ്പിലാക്കിയതുമൂലം പല സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കലും കൊഴിഞ്ഞുപോക്കും വ്യാപകമാവുകയാണ്. മധ്യപ്രദേശിലും കേരളത്തിലും രാജിവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവിൽ നാഗാലാന്റിലെ പ്രമുഖരായ ബിജെപി നേതാക്കള്‍ രാജിവച്ച വാർത്തയാണ് പുറത്തുവന്നത് .

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയപരാജയത്തിനു പിന്നിലെ ഒരു കാരണം പൗരന്മാരെ ഭിന്നിപ്പിക്കുന്ന ഈ നിയമത്തോട് ഹിന്ദു വിഭാഗത്തിന് പോലും അമർഷമുള്ളതുകൊണ്ടാണെന്നും റിപ്പോർട്ടുകളുണ്ട്.

സി എ എ യിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലും കേരളത്തിലും പ്രവര്‍ത്തകര്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നുവെങ്കിൽ നാഗാലാന്റില്‍ രാജിവച്ച നേതാക്കള്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേക്കേറുകയും ചെയ്തു. തുടർന്നും കൂടുതൽ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രാജിവയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിവെച്ചവർ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് എൻ പി എഫിൽ ചേർന്നത്

സി എ എ യിൽ പ്രതിഷേധിച്ച് കൂടുതൽ സംസ്ഥാന- പ്രാദേശിക ബിജെപി നേതാക്കള്‍ എന്‍പിപിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയുടെ നിയമകാര്യ കണ്‍വീനര്‍ തോഷി ലോങ്കുമാര്‍, ന്യൂനപക്ഷ വിഭാഗം മുന്‍ അധ്യക്ഷന്‍ മുകിബുര്‍ റഹ്മാന്‍ എന്നിവര്‍ രാജിവച്ചവരില്‍ ഉള്‍പ്പെടും. കൂടുതല്‍ പ്രവര്‍ത്തകര്‍ ഉടന്‍ രാജിവയ്ക്കുമെന്ന് ഇവർ അറിയിക്കുകയും ചെയ്തത് ബി ജെ പി ദേശീയ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ കേന്ദ്ര സർക്കാർ പുതിയ തന്ത്രം മെനയുകയായിരുന്നു. ഇന്നർ ലൈൻ പെർമിറ്റ് ആയിരുന്നു ഇതിന്റെ തുറുപ്പ് ചീട്ട്. പൗരത്വ ഭേദഗതി നിയമം കൂടുതലും ബാധിക്കുക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണെന്ന് രാജിവച്ച ബിജെപി നേതാക്കള്‍ പറഞ്ഞു. ദിമാപൂര്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രദേശമാക്കി കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്റ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സിഎഎയില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

വടക്കു കിഴക്കൻ സംഥാനങ്ങളിൽ ബംഗാൾ, അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്നർ ലൈൻ പെർമിറ്റ് പൂർണമായും നടപ്പാക്കിയിരിക്കുകയാണ്. അതേസമയം, ഇന്നര്‍ലൈന്‍ പെര്‍മിറ്റിലെ വകുപ്പുകള്‍ രേഖയില്ലാതെ വരുന്ന കുടിയേറ്റക്കാരെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് രാജിവച്ച ബിജെപി നേതാക്കള്‍ പറയുന്നു. സിഎഎ പ്രകാരം ഇത്തരക്കാര്‍ക്ക് പൗരത്വവും താമസിക്കാനുള്ള അനുമതിയും ലഭിക്കുമെന്നും അത് തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഉന്നയിക്കുന്നത് അവരുടെ നിലനില്‍പ്പ് വിഷയമാണെങ്കില്‍, സിഎഎ ഭരണഘടനാലംഘനമാണെന്നും ന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വെച്ചുള്ളതാണെന്നും ആരോപിച്ചാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പ്രതിഷേധം. മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഭാഗീയതയ്‌ക്കെതിരെ രംഗത്തുവന്നത് നേതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Read Also  മധ്യപ്രദേശ് സർക്കാരിനെ അട്ടിമറിക്കാനായി ബി ജെ പി ശ്രമം ; എം എൽ എ മാരെ റിസോർട്ടിലേക്കു മാറ്റി കോൺഗ്രസ്

മധ്യപ്രദേശിൽ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. ഒരു ജില്ലയില്‍ നിന്ന് മാത്രം 700 ബിജെപി പ്രവര്‍ത്തകരാണ് ദിവസങ്ങള്‍ക്ക് മുമ്പ് രാജിവച്ചത്. ജബല്‍പൂര്‍ ജില്ലയില്‍ മാത്രം ഇത്രയും ബിജെപി പ്രവര്‍ത്തകര്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം പഠിച്ചുവരികയാണ് നേതൃത്വം. മൂന്നാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ 170 ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. കൂടാതെ 50 ബിജെപി പ്രവര്‍ത്തകര്‍ ഭോപ്പാലിലും രാജിവച്ചു

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ജില്ലാ അധ്യക്ഷന്‍, മുന്‍ കൗൺസിലർമാർ, പാര്‍ട്ടിയിലെ ഉന്നത പദവികള്‍ വഹിച്ചിരുന്ന നേതാക്കള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നിവരാണ് രാജിവച്ചത്. പൊതു താല്‍പ്പര്യം പരിഗണിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവച്ചതെന്ന് ജബല്‍പൂര്‍ ബിജെപി നേതാവ് ഷഫീഖ് ഹിറ പറഞ്ഞു.

കൂട്ട രാജി വാര്‍ത്ത ബിജെപി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്. പ്രാഥമിക അംഗത്വമില്ലാത്തവരാണ് രാജിവച്ചുവെന്ന് പറയുന്നതെന്ന് എന്നായിരുന്നു നേതാക്കളുടെ പ്രതികരണം. എന്നാല്‍ രാജിവച്ചവര്‍ തങ്ങളുടെ പ്രാഥമിക അംഗത്വ സര്‍ട്ടിഫിക്കറ്റ് മാധ്യമങ്ങളെ കാണിച്ചു.

ഹിന്ദു ധ്രുവീകരണത്തിന് ശക്തി പകരുവാനായി ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കുന്നതിന്റെ ഫലമായി നടപ്പിലാക്കുന്ന ഭരണഘടനാ ഭേദഗതികൾ ബി ജെ പി ക്കു തലവേദനയാവുകയാണ്. പൗരത്വ ഭേദഗതി നിയമം ബിജെപിക്ക് തന്നെ തിരിച്ചടിയാകുകയാണോ? ഭരണഘടനാ വിരുദ്ധമായ ഈ നിയമം നടപ്പിലാക്കിയതുമൂലം പല സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കലും കൊഴിഞ്ഞുപോക്കും വ്യാപകമാവുകയാണ്. മധ്യപ്രദേശിലും കേരളത്തിലും രാജിവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഏറ്റവുമൊടുവിൽ നാഗാലാന്റിലെ പ്രമുഖരായ ബിജെപി നേതാക്കള്‍ രാജിവച്ച വാർത്തയാണ് പുറത്തുവന്നത് .

സി എ എ യിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലും കേരളത്തിലും പ്രവര്‍ത്തകര്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നുവെങ്കിൽ നാഗാലാന്റില്‍ രാജിവച്ച നേതാക്കള്‍ സംസ്ഥാനത്തെ ഭരണകക്ഷിയായ നാഗ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേക്കേറുകയും ചെയ്തു. തുടർന്നും കൂടുതൽ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രാജിവയ്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജിവെച്ചവർ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് എൻ പി എഫിൽ ചേർന്നത്

സി എ എ യിൽ പ്രതിഷേധിച്ച് കൂടുതൽ സംസ്ഥാന- പ്രാദേശിക ബിജെപി നേതാക്കള്‍ എന്‍പിപിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയുടെ നിയമകാര്യ കണ്‍വീനര്‍ തോഷി ലോങ്കുമാര്‍, ന്യൂനപക്ഷ വിഭാഗം മുന്‍ അധ്യക്ഷന്‍ മുകിബുര്‍ റഹ്മാന്‍ എന്നിവര്‍ രാജിവച്ചവരില്‍ ഉള്‍പ്പെടും. കൂടുതല്‍ പ്രവര്‍ത്തകര്‍ ഉടന്‍ രാജിവയ്ക്കുമെന്ന് ഇവർ അറിയിക്കുകയും ചെയ്തത് ബി ജെ പി ദേശീയ നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

വടക്കുകിഴക്കൻ സംസ്ഥാനത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നതോടെ കേന്ദ്ര സർക്കാർ പുതിയ തന്ത്രം മെനയുകയായിരുന്നു. ഇന്നർ ലൈൻ പെർമിറ്റ് ആയിരുന്നു ഇതിന്റെ തുറുപ്പ് ചീട്ട്. പൗരത്വ ഭേദഗതി നിയമം കൂടുതലും ബാധിക്കുക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണെന്ന് രാജിവച്ച ബിജെപി നേതാക്കള്‍ പറഞ്ഞു. ദിമാപൂര്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് പ്രദേശമാക്കി കഴിഞ്ഞ ഡിസംബറില്‍ നാഗാലാന്റ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സിഎഎയില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

Read Also  ഇരട്ട കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് ; ബജ്റംഗ്ദൾ പ്രവർത്തകൻ പ്രതി

വടക്കു കിഴക്കൻ സംഥാനങ്ങളിൽ ബംഗാൾ, അസം ഒഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ഇന്നർ ലൈൻ പെർമിറ്റ് പൂർണമായും നടപ്പാക്കിയിരിക്കുകയാണ്. അതേസമയം, ഇന്നര്‍ലൈന്‍ പെര്‍മിറ്റിലെ വകുപ്പുകള്‍ രേഖയില്ലാതെ വരുന്ന കുടിയേറ്റക്കാരെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് രാജിവച്ച ബിജെപി നേതാക്കള്‍ പറയുന്നു. സിഎഎ പ്രകാരം ഇത്തരക്കാര്‍ക്ക് പൗരത്വവും താമസിക്കാനുള്ള അനുമതിയും ലഭിക്കുമെന്നും അത് തങ്ങളുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഉന്നയിക്കുന്നത് അവരുടെ നിലനില്‍പ്പ് വിഷയമാണെങ്കില്‍, സിഎഎ ഭരണഘടനാലംഘനമാണെന്നും ന്യൂനപക്ഷങ്ങളെ ലക്‌ഷ്യം വെച്ചുള്ളതാണെന്നും ആരോപിച്ചാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പ്രതിഷേധം. മധ്യപ്രദേശില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഭാഗീയതയ്‌ക്കെതിരെ രംഗത്തുവന്നത് നേതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

മധ്യപ്രദേശിൽ ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നാണ് കൂട്ടരാജിയുണ്ടായിരിക്കുന്നത്. ഒരു ജില്ലയില്‍ നിന്ന് മാത്രം 700 ബിജെപി പ്രവര്‍ത്തകരാണ് ദിവസങ്ങള്‍ക്ക് മുമ്പ് രാജിവച്ചത്. ജബല്‍പൂര്‍ ജില്ലയില്‍ മാത്രം ഇത്രയും ബിജെപി പ്രവര്‍ത്തകര്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യം പഠിച്ചുവരികയാണ് നേതൃത്വം. മൂന്നാഴ്ച മുമ്പ് മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ 170 ബിജെപി പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. കൂടാതെ 50 ബിജെപി പ്രവര്‍ത്തകര്‍ ഭോപ്പാലിലും രാജിവച്ചു

കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ചിരിക്കുന്നത്. ജില്ലാ അധ്യക്ഷന്‍, മുന്‍ കൗൺസിലർമാർ, പാര്‍ട്ടിയിലെ ഉന്നത പദവികള്‍ വഹിച്ചിരുന്ന നേതാക്കള്‍, സാധാരണ പ്രവര്‍ത്തകര്‍ എന്നിവരാണ് രാജിവച്ചത്. പൊതു താല്‍പ്പര്യം പരിഗണിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവച്ചതെന്ന് ജബല്‍പൂര്‍ ബിജെപി നേതാവ് ഷഫീഖ് ഹിറ പറഞ്ഞു.

 മൈഹാര്‍ മണ്ഡലത്തിലെ ബിജെപി സിറ്റിങ് എംഎല്‍എ നാരായണ്‍ ത്രിപാഠി സിഎഎക്കെതിരെ രംഗത്തുവന്നതും പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തി. തനിക്കു മണ്ഡലത്തിലെ മുസ്ലിങ്ങളെ അഭിമുഖീകരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം തുറന്നടിച്ചു. നിയമം രാജ്യത്തെ പൗരന്മാരെ ഭിന്നിപ്പിക്കാനും വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു.

ഒന്നുകില്‍ ഭരണഘടന മുറുകെ പിടിക്കണം, അല്ലെങ്കില്‍ വലിച്ചെറിയണം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കരുത്. എല്ലാ തെരുവിലും ആഭ്യന്തര യുദ്ധത്തിന് സമാനമായ സാഹചര്യമാണ്. അത് രാജ്യത്തെ നശിപ്പിക്കും. ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യത്ത് ഒരിക്കലും വികസനം വരില്ല. ഞാന്‍ സിഎഎയെ എതിര്‍ക്കുന്നു. രാജ്യം നശിക്കാതിരിക്കാന്‍ വേണ്ടിയാണിതെന്നും എംഎല്‍എ നാരായണ്‍ ത്രിപാഠി പറഞ്ഞു.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here